Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു; കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഈ ജോലികള്‍ ചെയ്യുന്നവര്‍

Rat Fever Kerala

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 മാര്‍ച്ച് 2023 (09:52 IST)
സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു. എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.
 
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപണിയില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണത്തിലേര്‍പ്പെടുന്നവര്‍, മീന്‍പിടുത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ മലിനമായ മണ്ണുമായും, കെട്ടികിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ജാഗ്രത പാലിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Tuberculosis Day: ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്