Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

Ration Shop

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 നവം‌ബര്‍ 2024 (14:59 IST)
പലര്‍ക്കും ഉള്ള സംശയമാണ് റേഷന്‍ അരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്നത്. റേഷന്‍ അരി ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പൊതുവേയുള്ള ധാരണ. പലരും റേഷന്‍ ലഭിക്കുന്ന അരി കടകളില്‍ വിറ്റ് പകരം പോളിഷ് ചെയ്ത അരി വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നിരവധി കുടുംബങ്ങള്‍ക്ക് റേഷ്യനായി അരി പഞ്ചസാര ഗോതമ്പ് മുതലായവ വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം തന്നെ പോഷകസംബന്ധമായ ഭക്ഷണം എല്ലാവരിലും എത്തിക്കുക എന്നതാണ്. പലരും റേഷന്‍ അരി പാചകം ചെയ്യാന്‍ ഉപയോഗിക്കാത്തതിന് കാരണം അതിന്റെ ഘടന കാരണമാണ്. എന്നാല്‍ ഇന്ന് റേഷന്‍ അരിയില്‍ ധാരാളം മിനറല്‍സ് വിറ്റാമിന്‍സ് എന്നിവ അടങ്ങിയ ഫോര്‍ട്ടിഫൈഡ് അരി കൂടി ചേര്‍ത്താണ് ഗവണ്‍മെന്റ് വിതരണം ചെയ്യുന്നത്. 
 
ഇതില്‍ വിറ്റാമിന്‍ അ ,വിറ്റാമിന്‍ ബി 6, സിങ്ക്, തയാമിന്‍, റൈബോഫ്‌ലാവിന്‍, നിയാസിന്‍ തുടങ്ങി നിരവധി ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്രയും പോഷകങ്ങള്‍ അടങ്ങിയ റേഷന്‍ അരി ഒഴിവാക്കി പകരം കടകളില്‍ നിന്നും പോളിഷ് ചെയ്ത അരി വാങ്ങി ഉപയോഗിക്കുമ്പോള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് നമുക്കുണ്ടാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂക്കിന്റെ ഒരു ഭാഗം എപ്പോഴും അടഞ്ഞിരിക്കുന്നു; കാരണം ഇതാണ്