Select Your Language

Notifications

webdunia
webdunia
webdunia
webdunia

Reasons for Throat Pain: ഇടയ്ക്കിടെ തൊണ്ട വേദന വരാറുണ്ടോ? കാരണങ്ങള്‍ ഇതൊക്കെ

തൊണ്ട വേദനയുള്ളവര്‍ ചൂടുവെള്ളം ശീലമാക്കുക, ഇടയ്ക്കിടെ തൊണ്ടയില്‍ ഉപ്പുവെള്ളം പിടിക്കുക

Reasons for Throat Pain: ഇടയ്ക്കിടെ തൊണ്ട വേദന വരാറുണ്ടോ? കാരണങ്ങള്‍ ഇതൊക്കെ

രേണുക വേണു

, ശനി, 6 ജനുവരി 2024 (12:06 IST)
Reasons for Throat Pain: തൊണ്ട വേദന വന്നാല്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വലിയ ബുദ്ധിമുട്ടാണ്. കഫക്കെട്ട്, അലര്‍ജി, അണുബാധ എന്നിവയുടെ ഭാഗമായിട്ടാകാം നിങ്ങള്‍ക്ക് ഇടയ്ക്കിടെ തൊണ്ട വേദന അനുഭവപ്പെടുന്നത്. തൊണ്ടയില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമ്പോള്‍ മിക്കവര്‍ക്കും ശക്തമായ തൊണ്ട വേദന അനുഭവപ്പെടുന്നു. ഇടയ്ക്കിടെ തൊണ്ട വേദന അുഭവപ്പെടുന്നെങ്കില്‍ വൈദ്യസഹായം തേടണം. 
 
പൊടി അലര്‍ജി ഉള്ളവര്‍ക്ക് തൊണ്ട വേദന ഇടയ്ക്കിടെ വരും. അത്തരക്കാര്‍ സ്ഥിരമായി മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക. പുകവലി, പാന്‍ മസാല എന്നിവയുടെ ഉപയോഗവും നിങ്ങളിലെ തൊണ്ട വേദനയ്ക്ക് കാരണമാകും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഇടയ്ക്കിടെ തൊണ്ട വേദന കാണപ്പെടുന്നു. തൊണ്ട വേദന ഉള്ളവര്‍ തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കണം.

തൊണ്ട വേദനയുള്ളവര്‍ ചൂടുവെള്ളം ശീലമാക്കുക, ഇടയ്ക്കിടെ തൊണ്ടയില്‍ ഉപ്പുവെള്ളം പിടിക്കുക. സ്ഥിരമായി ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ ആണെങ്കില്‍ ഇടയ്ക്കിടെ തൊണ്ടവേദന വരാന്‍ സാധ്യതയുണ്ട്. തൊണ്ടവേദന സ്ഥിരമായി ഉള്ളവര്‍ ഉറങ്ങുമ്പോള്‍ ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്തേക്ക് അടിക്കുന്ന പോലെ കിടക്കരുത്. ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം