Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Remind these things when you go to bed
, വെള്ളി, 18 ഓഗസ്റ്റ് 2023 (16:08 IST)
ലൈംഗികതയ്ക്ക് ജീവിതത്തില്‍ വളരെ പ്രാധാന്യമാണ് ഉള്ളത്. ശാരീരികമായും മാനസികമായും മനുഷ്യനെ ഉത്തേജിപ്പിക്കുന്നതാണ് സെക്‌സ്. എന്നാല്‍ വളരെ ശ്രദ്ധയോടെ വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍. ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് ശരീര ശുചിത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും സ്വകാര്യ ഭാഗത്തെ മുടി നീക്കം ചെയ്യുകയും വേണം. അതുപോലെ ശാരീരിക ബന്ധത്തിനു മുന്‍പോ ശേഷമോ കുളിക്കുന്നത് നല്ലതാണ്. 
 
വായ്‌നാറ്റം സെക്‌സില്‍ വലിയൊരു കടമ്പയാണ്. നിങ്ങള്‍ക്ക് വായ്‌നാറ്റം, വിയര്‍പ്പ് നാറ്റം എന്നിവ ഉണ്ടെങ്കില്‍ പങ്കാളിയുടെ മൂഡ് കളയും. സെക്‌സിന് മുന്‍പ് പല്ലും വായും വൃത്തിയാക്കുന്നത് നല്ലതാണ്. 
 
നല്ല വൃത്തിയുള്ള അന്തരീക്ഷത്തില്‍ ബന്ധപ്പെടാന്‍ ശ്രദ്ധിക്കുക. റൂമില്‍ ദുര്‍ഗന്ധം ഉണ്ടെങ്കില്‍ അത് മൂഡിനെ ബാധിക്കും. അതുപോലെ തന്നെ മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. ബെഡ് ഷീറ്റ്, തലയിണ എന്നിവ വൃത്തിയുള്ളതായിരിക്കണം. 
 
പങ്കാളിയുടെ ആഗ്രഹങ്ങളും അതുപോലെ ഇഷ്ടവും അറിഞ്ഞ് പെരുമാറാന്‍ ശ്രദ്ധിക്കുക. പങ്കാളിക്ക് ഇപ്പോള്‍ ശാരീരിക ബന്ധത്തിനു താല്‍പര്യമില്ലെങ്കില്‍ അതിനെ മാനിക്കണം. ശാരീരിക ബന്ധത്തിനു താല്‍പര്യമുണ്ടോ എന്ന് ആദ്യമേ പങ്കാളിയോട് ചോദിക്കണം. പങ്കാളിയെ ബലമായി സെക്‌സിന് നിര്‍ബന്ധിക്കരുത്. സെക്‌സില്‍ ഇഷ്ടപ്പെട്ട പൊസിഷനുകള്‍, ഫാന്റസികള്‍ എന്നിവ പങ്കാളിയുമായി ചര്‍ച്ച ചെയ്യണം. 
 
പങ്കാളിയുടെ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ഓറല്‍ സെക്‌സ് അനിവാര്യമാണ്. ഓറല്‍ സെക്‌സിനും ഫോര്‍പ്ലേയ്ക്കും ശേഷം മാത്രമേ ലിംഗപ്രവേശനം നടത്താവൂ. ശാരീരികമായി ബന്ധപ്പെടുമ്പോള്‍ പരസ്പരം വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും പോണ്‍ വീഡിയോ കണ്ട ശേഷം സെക്‌സില്‍ ഏര്‍പ്പെടരുത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭകാലത്തെ ഉറക്കമില്ലായ്മ: എങ്ങനെ നേരിടാം