Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയുസ്സ് കൂട്ടണോ?; കഞ്ഞിവെള്ളം കുടിച്ചോളൂ

കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്.

ആയുസ്സ് കൂട്ടണോ?; കഞ്ഞിവെള്ളം കുടിച്ചോളൂ

തുമ്പി ഏബ്രഹാം

, ബുധന്‍, 6 നവം‌ബര്‍ 2019 (15:48 IST)
പലപ്പോഴും പലരും ചോറിനു ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം കളയുകയാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. വയറിളക്കവും ഛര്‍ദ്ദിയും മൂലം ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഉത്തമമാണ്.
 
പനിയുണ്ടാവുമ്പോൾ വൈറല്‍ ഇന്‍ഫക്ഷന്‍ തടയാന്‍ കഞ്ഞിവെള്ളത്തിനു കഴിയും എന്നുള്ളതു കൊണ്ടാണ് ഇത്. മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ ശല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിവുണ്ട്.എക്‌സിമ പ്രതിരോധിക്കാനുള്ള കഴിവ് കഞ്ഞിവെള്ളത്തിനുണ്ട്.
 
കഞ്ഞിവെള്ളം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തുടച്ചാല്‍ മതി. ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍ കഞ്ഞിവെള്ളത്തിനുള്ള പങ്ക് അവിസ്മരണീയമാണ്. കഞ്ഞിവെള്ളം കുടിയ്ക്കുന്നത് വയറ്റില്‍ ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. അത് ദഹനപ്രശ്‌നങ്ങളെ ചെറുക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കക്ഷത്തിലെ ദുർഗന്ധം അകറ്റാം, ഈ എളുപ്പവഴികൾ പരീക്ഷിക്കൂ !