Publish Date: Sat, 09 Sep 2017 (12:17 IST)
Updated Date: Sat, 09 Sep 2017 (12:21 IST)
വിഷാദമാണോ നിങ്ങളുടെ പ്രശ്നം ? പേടിക്കേണ്ട, അതിന് മികച്ചൊരു പരിഹാരവുമായി ലൈവ് സയന്‍സ് ഡോട്ട് കോം രംഗത്തെത്തിയിരിക്കുന്നു. അവര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത് വിവാഹം കഴിക്കുക എന്നതാണ് വിഷാദം അകലാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം എന്നാണ്.
നേരത്തേ, നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് സന്തുഷ്ടമായ വിവാഹ ജീവിതം സന്തുഷ്ടി പ്രദാനം ചെയ്യുന്നുവെന്നാണ്. എന്നാല്‍, സന്തോഷമുള്ളവര്‍ വിവാഹജീവിതത്തില്‍ നിന്ന് കൂടുതല്‍ സന്തോഷം കണ്ടെത്തുന്നുവെന്നാണ് പുതിയ പഠനം.
വിഷാദം സംബന്ധിച്ച് പരിശോധന നടത്തിയ 3066 സ്ത്രീപുരുഷന്മാരെ പഠനത്തിന്‍റെ ഭാഗമായി
അഭിമുഖം നടത്തി. രണ്ടായിരത്തി പത്തിനും രണ്ടായിരത്തി പന്ത്രണ്ടിനും ഇടയ്ക്ക് വിഷാദ പരിശോധന നടത്തിയവരാണ് ഇവര്‍. അഞ്ച് വര്‍ഷത്തിന് ശേഷവും ഇവരെ അഭിമുഖം നടത്തുകയുണ്ടായി.
ഈ അഞ്ച് വര്‍ഷത്തിനിടയില്‍ വിവാഹിതരായവര്‍ രണ്ടാമത് നടത്തിയ അഭിമുഖത്തില്‍ കൂടുതല്‍ സന്തുഷ്ടരായി കാണപ്പെട്ടു. എന്നാല്‍, വിവാഹിതരല്ലാത്തവര്‍ സന്തുഷ്ടിയുടെ കാര്യത്തില്‍ പിറകിലായിരുന്നുവെന്നും സര്‍വെ ഫലത്തില്‍ പറയുന്നു.