Webdunia - Bharat's app for daily news and videos

Install App

സ്ത്രീകൾക്ക് മാത്രമല്ല ഇനി പുരുഷന്മാർക്കും ഗർഭനിരോധന ഗുളികകൾ

18 നും 50 നും ഇടയിൽ പ്രായമുള്ള 30 പൂർണ്ണ ആരോഗ്യവാന്മാരായ പുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്.

Webdunia
ശനി, 20 ഏപ്രില്‍ 2019 (16:04 IST)
പുരുഷന്മാർക്കായുള്ള ഗർഭ നിരോധന ഗുളികകളും ഇനി വിപണിയിലേക്ക്. ലോസ് ഏഞ്ചലസിലെ ബയോ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  കണ്ടെത്തിയ മരുന്നുകളുടെ പ്രാഥമിക പരിശോധനകൾ പൂർത്തിയായി. ജനസംഖ്യാവര്‍ധനവിന്റെ എല്ലാ പഴികളും സ്ത്രീകൾ മാത്രം കേൾക്കേണ്ടി വരുന്ന ഒരു സമൂഹത്തിൽ ജനന നിയന്ത്രണത്തിനായി പുരുഷന്മാർക്ക് കൂടി ഗർഭ നിരോധന മരുന്നുകൾ വിപണിയിലെത്തുന്നത് വിപ്ലവകരമായ തീരുമാനമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗുളികകൾ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നുമാണ് പ്രാഥമിക പരിശോധന ഫലങ്ങൾ തെളിയിക്കുന്നത്.
 
18 നും 50 നും ഇടയിൽ പ്രായമുള്ള 30  പൂർണ്ണ ആരോഗ്യവാന്മാരായ പുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്. ഗുളിക ഫലപ്രദമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. സ്ഥിരമായ ഹോർമോൺ വ്യതിയാനം, ശേഷിക്കുറവ് മുതലായ പാർശ്വഫലങ്ങൾ ഉണ്ടായേക്കുമോ എന്നാണ് ഏറ്റവും അധികം ആളുകൾ അന്വേഷിച്ചത്. എന്നാൽ താരതമ്യേനെ വളരെ ചെറിയ പാർശ്വഫലങ്ങൾ മാത്രമേ ഗുളിക കൊണ്ട് ഉണ്ടാകൂ എന്ന് പരിശോധനയിൽ തെളിഞ്ഞു. തലവേദന, ക്ഷീണം, മുഖക്കുരു മുതലായ ചെറിയ ബുദ്ധിമുട്ടുകൾ മാത്രമേ ഈ പുരുഷന്മാർക്കുണ്ടായുള്ളൂ. ഗുളികയുടെ മറ്റ് ഫലങ്ങളെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടന്നു വരികയാണ്. എന്തായാലും ഉടൻ തന്നെ ഗുളികകൾ വിപണിയിലെത്തും എന്ന് വിദഗ്ദർ ഉറപ്പിച്ച് പറയുന്നുണ്ട്.
 
ദിവസം ഒന്നെന്ന ക്രമത്തിൽ ഗുളിക ഉപയോഗിക്കുന്നത് ഗർഭമുണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ടെസ്റ്റോസ്റ്റീറോണിന്റെയും പ്രൊജസ്ട്രോണിന്റെയും പ്രത്യേക തരത്തിലുള്ള മിശ്രിതമാണ് ഈ പുതിയ ഗർഭനിരോധന മരുന്നുകൾ. ഗർഭ നിരോധനത്തിനായി സ്ത്രീകൾക്ക് വേണ്ടി പല മരുന്നുകളും വിപണിയിലുണ്ടായിരുന്നെങ്കിലും പുരുഷന്മാർക്ക് കോണ്ടം പോലുള്ള ചുരുങ്ങിയ ഗർഭ നിരോധന മാർഗ്ഗങ്ങളെ നിലവിലുണ്ടായിരുന്നുള്ളൂ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? അറിഞ്ഞിരിക്കണം ഈ ദോഷവശങ്ങളും

തണുപ്പുകാലത്ത് മലബന്ധവും വയറുവേദനയും ഈ ഭക്ഷണങ്ങള്‍ ഉണ്ടാകും

അയലയ്ക്ക് ഇത്രയും ഗുണങ്ങള്‍ ഉണ്ടോ?

പൊണ്ണത്തടിക്ക് മറ്റൊരുവശവും ഉണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

അടുത്ത ലേഖനം
Show comments