Webdunia - Bharat's app for daily news and videos

Install App

പെൺസുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടോ ? അറിയാം ഈ വഴികളിലൂടെ !

Webdunia
ശനി, 20 ഏപ്രില്‍ 2019 (15:34 IST)
മിക്ക പ്രണയങ്ങളും സൌഹൃദങ്ങളിൽ നിന്നുമാണ് തുടങ്ങുന്നത്. അറിയാതെ പ്രണയിക്കുന്ന പ്രണയത്തിന്റെ ആദ്യ ഘട്ടം ഏറ്റവും മനോഹരമണ് എന്ന് എല്ലാ പ്രണയികളും പറയാറുണ്ട്. മനസിൽ ഏറെ നാൾ കൊണ്ടുനടന്ന്. സ്വയം തിരിച്ചറിയുമോ എന്നെല്ലാം പരീക്ഷിച്ച ശേഷമാകും ഒരാൾ തനിക്കിഷ്ടപ്പെട്ടയാളോട് പ്രണയം തുറന്നു പറയുക. നിങ്ങളുടെ പെൺസുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ചില വഴികൾ ഉണ്ട്.
 
പെൺ സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടെങ്കിൽ നിങ്ങളോടുള്ള അവരുടെ പെരുമാറ്റത്തിൽ അത് പ്രകടമായിരിക്കും. നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ ഏറെ ഇഷടമായിരിക്കും അവർക്ക്. നിങ്ങൾ മറ്റൊരു പെൺകുട്ടിയെ പുകഴ്ത്തുന്നത് അവർക്ക് ഇഷ്ടപ്പെടുകയുമില്ല.
 
നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലും വിജയങ്ങളിലും ഉള്ളിൽ ഏറെ അഭിമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുമെങ്കിലും പുകഴ്ത്താൻ തയ്യാറാവില്ല. ഈ സമയങ്ങളിൽ കളിയാക്കുകയാവും ചെയ്യുക. അപ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന ചെറിയ ദേഷ്യവും പിണക്കവും കാണുന്നതിനാണ് ഇത്.  
 
എല്ലാ കാര്യത്തിലും എതിരാണ് ചെയ്യുക എങ്കിലും എവിടെയും നിങ്ങളുടെ ഇഷ്ടത്തിനായിരിക്കും മുൻ‌ഗണന നൽകുക. പെരുമാറ്റത്തിൽ മുതൽ വസ്ത്ര ധാരണത്തിലും ഹെയർ‌സ്റ്റൈലിലും വരെ നിങ്ങളുടെ ഇഷ്ടങ്ങളെ പിന്തുടരാനാണ് ഇത്തരക്കാർ ആഗ്രഹിക്കുക. നിങ്ങളുടെ സങ്കൽ‌പത്തിലെ പ്രണയിനിയെ കുറിച്ച് ചോദിച്ചറിച്ച് അതുപോലെയാവാൻ ശ്രമിക്കും.
 
ഏത് കൂട്ടത്തിന് ഇടയിലും ഏത് സുഹൃത് വലയത്തിനിടയിലും അവരുടെ കണ്ണുകൾ തേടുന്നത് നിങ്ങളേയായിരിക്കും എന്ന് മാത്രമല്ല. തിരക്കിനിടയിലും അവർ വളരെ വേഗം നിങ്ങളെ കണ്ടെത്തും. നിങ്ങളുടെ കൂടെ നടക്കാൻ ഏറെ ഇഷ്ടമായിരിക്കും ഉള്ളിൾ പ്രണയം ഒളിപ്പിച്ച സുഹൃത്തിന്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments