Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും തമ്മിലുള്ള ബന്ധം ഇതാണ്!

സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും തമ്മിലുള്ള ബന്ധം ഇതാണ്!

സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും തമ്മിലുള്ള ബന്ധം ഇതാണ്!
, ശനി, 7 ജൂലൈ 2018 (14:05 IST)
ചില സ്‌ത്രീകൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ താൽപ്പര്യം കുറവായിരിക്കും. എന്നാൽ ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡിഎൻഎയെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്ഥിരമായ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് ഉണ്ടെന്നാണ്.
 
വാർധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച് അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച് അയാൾ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു. ഉത്കണഠ, ബന്ധങ്ങളിലെ തീവ്രത എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനത്തിലും സെക്സും ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്നും ഇവർ കണ്ടെത്തി.
 
ആക്ടീവായ ബന്ധത്തിൽ മുഴുകുന്നവരുടെ ടെലോമറസ് ദൈർഘ്യമുള്ളതാണ്. ഇത് ആയുർദൈർഘ്യം കൂട്ടുകയും വാർധക്യത്തിലേക്കുള്ള യാത്ര മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എണ്ണമയമുള്ള ചർമ്മമാണോ പ്രശ്‌നം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!