സെക്‌സിനോട് 'നോ' പറയേണ്ട; കോവിഡ് കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (20:52 IST)
കോവിഡിനെ പേടിച്ച് സെക്‌സ് പൂര്‍ണമായി ഒഴിവാക്കുന്നവരാണോ നിങ്ങള്‍? പങ്കാളികള്‍ക്കിടയില്‍ കോവിഡ് വലിയ ഭീഷണിയായിട്ടുണ്ട്. രോഗവ്യാപനത്തെ പേടിച്ച് പലരും പൂര്‍ണമായി സെക്‌സ് ഒഴിവാക്കുകയും ചെയ്യുന്നു. എന്നാല്‍, വളരെ ശ്രദ്ധയോടെ ഈ മഹാമാരി കാലത്തും നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍, മുന്‍കരുതലും ജാഗ്രതയും വേണമെന്ന് മാത്രം. 
 
കോവിഡ് കാലത്തെ ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സെക്‌സിനു മുന്‍പും പിന്‍പും കുളിച്ച് ശരീരം അണുവിമുക്തമാക്കണം. വൈറസ് പകരാന്‍ സാധ്യതയുള്ള സെക്‌സ് പൊസിഷനുകളോ മാര്‍ഗങ്ങളോ ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു, ഉദാഹരണത്തിന് ചുണ്ടുകളില്‍ ചുംബിക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും നല്ല രീതിയാണ്. കോവിഡ് മഹാമാരിക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് അത്യുത്തമമെന്നും സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 
 
സുരക്ഷിതമായ ലൈംഗികബന്ധം ഉറപ്പ് വരുത്താന്‍ പങ്കാളികള്‍ ശ്രദ്ധിക്കണം. കോവിഡ് ബാധിതനായ ഒരാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ വൈറസ് ബാധ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു ലഭിക്കുന്നതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക. കൈകള്‍ കൂടെക്കൂടെ കഴുകുന്നത് നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അടുത്ത ലേഖനം