Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വര്‍ഷമായി സെക്‌സ് ഇല്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

ഒരു വര്‍ഷമായി സെക്‌സ് ഇല്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
, തിങ്കള്‍, 17 മെയ് 2021 (16:22 IST)
ഒരു വര്‍ഷത്തോളമായി തന്റെ ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതിക്കുന്നില്ലെന്ന് യുവതിയുടെ പരാതി. അഹമ്മദബാദിലെ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്‍ആര്‍ഐക്കാരനായ ഭര്‍ത്താവ് താനുമായി സെക്‌സിന് വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും തന്നെ ശാരീരികമായി പീഢിപ്പിക്കുന്നുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് വയസുള്ള മകളുടെ വായിലേക്ക് ബലമായി ബീര്‍ ഒഴിച്ചുകൊടുക്കുന്നുണ്ടെന്നും ബീര്‍ കുപ്പികള്‍ മാത്രമാണ് മകള്‍ക്ക് കളിക്കാന്‍ നല്‍കുന്നതെന്നും യുവതി ആരോപിച്ചു. 
 
'രണ്ട് വയസ്സുള്ള മകളെ ബലമായി പിടിച്ചു തൊണ്ടയലേക്ക് ബീര്‍ ഒഴിച്ചുകൊടുക്കും. ഒഴിഞ്ഞ ബീര്‍ കുപ്പികള്‍ മകള്‍ക്ക് കളിക്കാന്‍ നല്‍കും. ഞാനുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായി. ബന്ധുക്കളുടെ മുന്നില്‍വച്ച് പരിഹസിക്കുന്നു. മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്നു. നിര്‍ബന്ധിച്ച് മദ്യപിക്കാന്‍ ശ്രമിക്കുന്നു. മകള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ ഡോക്ടറെ കാണിക്കാന്‍ അനുവദിക്കുന്നില്ല,' യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 
 
2016 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2017 ല്‍ ഇരുവരും ദുബായിലേക്ക് പോയി. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ഭാര്യയെ അവരുടെ സ്വന്തം വീട്ടില്‍ ആക്കി. തിരിച്ച് ദുബായിലേക്ക് പോയി. ഇപ്പോള്‍ ഒരു പ്രതികരണവും ഇല്ലെന്നും പരാതിക്കാരി പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ടൗട്ടെ' കരയിലേക്ക് പ്രവേശിക്കാന്‍ പോകുന്നത് 185 കിലോമീറ്റര്‍ വേഗതയില്‍; കേരളത്തില്‍ വരും മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാധ്യത