അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിനു ലഭിക്കുമെന്ന് നോക്കാം..!
ഒഴിഞ്ഞ വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് ദഹനസംവിധാനത്തെ മികച്ചതാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
അതിരാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അതുവഴി ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പതിവായി വെള്ളം കുടിക്കാത്തത് നിര്‍ജലീകരണത്തിനും അതുവഴി തലവേദനയ്ക്കും കാരണമാകുന്നു. അതുകൊണ്ട് അതിരാവിലെ വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക.
മെറ്റബോളിസം മെച്ചപ്പെടുത്താന്‍ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തില്‍ നിന്ന് കൂടുതല്‍ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെറും വയറ്റില്‍ വെള്ളം കുടി പതിവാക്കുക. അതിരാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും.
ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും വെറും വയറ്റിലെ വെള്ളം കുടി സഹായിക്കുന്നു. ശരീരത്തിനു ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യവും തകരാറിലാകും.
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും.