Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം

Shoulder Pain

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 ഫെബ്രുവരി 2025 (17:29 IST)
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ചുമല്‍ വേദന. ഇതിന് കാരണങ്ങള്‍ പലതും ആകാം. ശരിയായ കാരണം കണ്ടെത്തി അതിന് ആവശ്യമായ ചികിത്സ നല്‍കുകയാണ് പ്രതിവിധി. അതില്‍ ഒരു പ്രധാന കാരണമാണ് വാതരോഗം. വാതരോഗം കൊണ്ട് പലര്‍ക്കും ചുമല്‍ വേദനയുണ്ടാകാറുണ്ട്. അതുപോലെതന്നെ ചുമലില്‍ പൊട്ടലോ ചതവോ ഉണ്ടെങ്കിലും വേദന അനുഭവപ്പെടാം. സ്‌നായുക്കള്‍, ലിഗമെന്റ്, ഞരമ്പുകള്‍ എന്നിവയുടെ തകരാര്‍ മൂലവും ചുമല്‍ വേദന അനുഭവപ്പെടാറുണ്ട്. 
 
ചുമലിലെ അസ്ഥികള്‍ തെന്നി മാറുന്നത് മറ്റൊരു പ്രധാന കാരണമാണ്. ഇത് സാധാരണയായി പലരിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ ഏതെങ്കിലും തരത്തിലുള്ള മുഴകളോ അണുബാധകളോ ചുമല്‍ വേദനയ്ക്ക് കാരണമായേക്കാം. ശരിയായ കാരണം കണ്ടെത്തി അതിന്റെ ചികിത്സ നല്‍കേണ്ടതാണ് ഇതിനുള്ള പ്രതിവിധി. ചില പ്രശ്‌നങ്ങള്‍ മരുന്നുപയോഗിച്ചുള്ള ചികിത്സ വഴി ഭേദമാക്കാന്‍ ആകും. 
 
ചിലര്‍ക്ക് ഫിസിയോതെറാപ്പി വഴിയും സുഖമാകും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ, ഷോള്‍ഡര്‍ ആര്‍ത്രോസ്‌കോപ്പി, ഷോള്‍ഡര്‍ റിഹാബിലിറ്റേഷന്‍, ഷോള്‍ഡര്‍ മാറ്റിവയ്ക്കല്‍ എന്നിവയെല്ലാം വേണ്ടി വന്നേക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...