തൈറോയ്ഡ് ഉള്ളവര്‍ കാബേജ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക !

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് കാബേജ്

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2023 (12:02 IST)
വളരെ അനായാസം വീട്ടില്‍ കുക്ക് ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയാണ് കാബേജ്. ഇലക്കറിയായതിനാല്‍ കാബേജിന് ഒട്ടേറെ ഗുണങ്ങളുണ്ട്. പച്ചയ്ക്കും ആവിയില്‍ വേവിച്ചും കറിവെച്ചും കാബേജ് കഴിക്കാം. എന്നാല്‍ ചിലരില്‍ കാബേജ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം. ഇക്കൂട്ടര്‍ കാബേജിനെ ഒരുപടി അകലെ നിര്‍ത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. 
 
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് കാബേജ്. കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികളിലും സോയാബീന്‍സിലും ഗോയിസ്ട്രോജനുകള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിനു തടസ്സമാകുന്നു. ഹൈപ്പര്‍തൈറോയ്ഡിസം ഉള്ളവര്‍ കാബേജ് പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ അമിതമായി കഴിക്കരുത്. 
 
അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസപ്പെടുത്തുന്നവയാണ് ഗോയിസ്ട്രോജനുകള്‍ എന്ന സംയുക്തങ്ങള്‍. രക്തത്തില്‍ അയഡിന്റെ കുറവ് മൂലമാണ് തൈറോയ്ഡ് ഉണ്ടാകുന്നത്. മാത്രമല്ല ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അത് ആവിയില്‍ വേവിച്ചോ കറിവെച്ചോ കഴിക്കുന്നതാണ് നല്ലത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments