Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചീസ് സ്ഥിരമായി കഴിക്കാറുണ്ടോ? അത്ര നല്ലതല്ല

Side Effects of Cheese
, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (15:48 IST)
പ്രോട്ടീന്‍, കാത്സ്യം, സോഡിയം എന്നിവയെല്ലാം അടങ്ങിയ ചീസ് നമ്മുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍ അമിതമായി ചീസ് കഴിച്ചാല്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
കൊഴുപ്പും ഉപ്പും ധാരാളം അടങ്ങിയ ചീസ് മിതമായി മാത്രമേ കഴിക്കാവൂ. അമിത അളവില്‍ ചീസ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ധിക്കുകയും ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. 
 
അമിതമായി ചീസ് കഴിക്കുന്നത് മലബന്ധത്തിനു കാരണമാകുന്നു. സ്ഥിരം ചീസ് കഴിക്കുന്നവരില്‍ ദഹനം മന്ദഗതിയില്‍ ആകുകയും മലം കുടലിലൂടെ കടന്നു പോകുന്നതിനു ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. 
 
ചീസില്‍ അടങ്ങിയിരിക്കുന്ന കസീന്‍ സാന്നിധ്യം ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നു. അമിതമായ ചീസിന്റെ ഉപയോഗം ദഹന പ്രശ്‌നങ്ങള്‍, ചര്‍മ പ്രശ്‌നങ്ങള്‍, ശ്വസന അസ്വസ്ഥത, സന്ധി വേദന എന്നിവയ്ക്ക് കാരണമാകും. 
 
ചീസ് അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചല്‍ ഉണ്ടാക്കും. ചീസിന്റെ അമിത ഉപയോഗം മുഖക്കുരുവിലേക്കും നയിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലിലെ മഞ്ഞനിറം മാറാന്‍ ഇക്കാര്യം ചെയ്താല്‍ മതി