Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൈര് കഴിക്കുന്നതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള 9 ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

തൈര് കഴിക്കുന്നതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള 9 ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഒക്‌ടോബര്‍ 2024 (17:02 IST)
തൈര് മലയാളികളുടെ ഭക്ഷണത്തിന്റെ പ്രധാന ഘടകമാണ്. എന്നാല്‍ തൈര് എല്ലാവര്‍ക്കും യോജിച്ച ഭക്ഷണമല്ല. ചില പഠനങ്ങള്‍ പറയുന്നത് ദുര്‍ബലമായ ദഹനവ്യവസ്ഥയുള്ളവര്‍ തൈര് ഒഴിവാക്കണമെന്നാണ്. അല്ലെങ്കില്‍ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ ശരിയായ സമയത്തല്ല തൈര് കഴിക്കുന്നതെങ്കില്‍ അസിഡിറ്റിയുണ്ടാകാനും സാധ്യതയുണ്ട്. തൈരില്‍ കസീന്‍ എന്ന പ്രോട്ടീന്‍ ഉണ്ട്. ഇത് നീര്‍വീക്കത്തിന് കാരാണമാകുകയും സന്ധിവേദയുണ്ടാക്കുകയും ചെയ്യും. കൂടുതല്‍ തൈര് കഴിച്ചാലാണ് ഇതുണ്ടാകുന്നത്. 
 
അതേസമയം ചിലരില്‍ പാലുല്‍പന്നങ്ങള്‍ അലര്‍ജിക്ക് കാരണമാകും. ചൊറിച്ചില്‍, ചര്‍മം വീങ്ങിവരല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. തൈരിന് തണുപ്പിക്കാനുള്ള കഴിവുള്ളതിനാല്‍ നിങ്ങള്‍ കൂടുതല്‍ തണുത്തിരിക്കുന്ന സമയത്ത് ഇത് കഴിക്കരുത്. ദിവസവും തൈര് കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. കൂടുതല്‍ തൈര് കഴിക്കുന്നത് തലവേദനയ്ക്കും കാരണമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അഞ്ചുവിറ്റാമിനുകള്‍ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതാക്കും