Webdunia - Bharat's app for daily news and videos

Install App

സ്ഥിരമായി ചിക്കൻ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

ന്യൂട്രിയന്റ്‌സിലാണ്‌ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌.

നിഹാരിക കെ.എസ്
തിങ്കള്‍, 9 ജൂണ്‍ 2025 (13:31 IST)
ചിക്കൻ പലരുടെയും ഇഷ്ട വിഭവമാണ്. പല രീതിയിൽ ചിക്കൻ വിഭവം ആസ്വദിച്ച് കഴിക്കുന്നവരുണ്ട്. റെഡ് മീറ്റുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യകരമായ പ്രോട്ടീൻറെ ഉറവിടമായാണ് ചിക്കൻ കാണുന്നത്. എന്നാൽ ഇപ്പോഴിതാ സ്ഥിരമായുള്ള ചിക്കൻ തീറ്റ അർബുദത്തിന്റെയും അത്‌ മൂലമുള്ള അകാല മരണത്തിന്റെയും കാരണങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പഠനം. ന്യൂട്രിയന്റ്‌സിലാണ്‌ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌.
 
19 വർഷം നീണ്ട ഒരു പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ ഭക്ഷണക്രമം, ജീവിതശൈലി ശീലങ്ങൾ, മെഡിക്കൽ ചരിത്രം, ഉയരം, ഭാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. തിരെഞ്ഞെടുത്ത നാലായിരം ആളുകളിൽ നടത്തിയ ഈ പഠനത്തിൽ ആഴ്‌ചയിൽ ചിക്കൻ ഉൾപ്പെടെയുള്ള പക്ഷിമാംസം 300 ഗ്രാമിൽ അധികം കഴിക്കുന്നവരിൽ 100 ഗ്രാമിൽ താഴെ പക്ഷിമാംസം കഴിക്കുന്നവരെ അപേക്ഷിച്ച്‌ അകാല മരണ സാധ്യത 27 ശതമാനം അധികമാണെന്നാണ് കണ്ടെത്തിയത്. 
 
മാത്രമല്ല, ഓരോ ആഴ്ചയും 300 ഗ്രാമിലധികം ചിക്കൻ, താറാവ് എന്നിവയൊക്കെ കഴിക്കുന്ന പുരുഷന്മാർക്ക് കുറഞ്ഞ തോതിൽ ഇവ കഴിക്കുന്നവരെ അപേക്ഷിച്ച് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ അർബുദം മൂലമുള്ള മരണസാധ്യത ഇരട്ടിയാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. മാംസ ഉപഭോഗവും മരണനിരക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നതായിരുന്നു ഈ പഠനത്തിൻറെ ലക്ഷ്യം. ചിക്കൻ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മനസിലാക്കിയാൽ പിന്നീട് ചിക്കന്റെ ഉപയോഗം നിങ്ങൾ കുറയ്ക്കും.
 
* ചിക്കൻ അധികം കഴിച്ചാൽ കൊളസ്‌ട്രോൾ ഉണ്ടാകും
 
* പതിവായി വറുത്ത ചിക്കൻ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടാൻ കാരണമാകും
 
* ഗ്രിൽ ചെയ്തതോ, വേവിച്ചതോ, ആയ ചിക്കൻ കഴിക്കുന്നതാണ് നല്ലത്. 
 
* ചിക്കൻ ഉയർന്ന ചൂടുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നു
 
* ഇത് നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില വർദ്ധിപ്പിക്കും
 
* ചിക്കൻ പതിവായി കഴിച്ചാൽ വണ്ണം കൂടും
 
* ഉയർന്ന കലോറി ഉള്ളതിനാൽ ചിക്കൻ ദിവസവും കഴിക്കാതിരിക്കുക   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നോണ്‍-വെജ് ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം

ഒരിക്കലും മദ്യപിച്ചിട്ട് മരുന്നുകള്‍ കഴിക്കരുത്, പ്രത്യേകിച്ചും ഈ മരുന്നുകള്‍

പോഷകസമൃദ്ധമായ ഈ 4 വിത്തുകള്‍ പ്രോട്ടീന്‍ ബാറുകളേക്കാള്‍ ഊര്‍ജം നിങ്ങള്‍ക്ക് തരും

Health Tips: ചിയ സീഡ് ഈ സമയത്ത് കഴിക്കാന്‍ പാടില്ല, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

'ആകെ കുഴഞ്ഞുപോയല്ലോ'; കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന

അടുത്ത ലേഖനം
Show comments