Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയണയുടെ കവർ മാറ്റിയത് കൊണ്ടായോ? എത്രനാൾ വരെ തലയണ ഉപയോഗിക്കാം?

High Pillow Side Effects

അഭിറാം മനോഹർ

, ഞായര്‍, 5 ജനുവരി 2025 (19:06 IST)
ശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളികള്‍ മറ്റാരെക്കാലും മുന്‍പെയാണ് എന്നാണ് വെയ്പ്. ദിവസവും 2 തവണ കുളി. ഒരിക്കല്‍ ഇട്ട വസ്ത്രമാണെങ്കില്‍ പോലും അലക്കിയതിന് ശേഷം ഉപയോഗിക്കല്‍ തുടങ്ങി പല കാര്യങ്ങളിലും കാര്യമായ ശ്രദ്ധ തന്നെ നമ്മള്‍ പുലര്‍ത്താറുണ്ട്. എന്നാല്‍ പലപ്പോഴും കാര്യമായ ശ്രദ്ധ നമ്മള്‍ കൊടുക്കാത്ത ഒന്നാണ് തലയണ കവര്‍, ബെഡ് ഷീറ്റ് എന്നിവ.
 
തലയണ കവര്‍ ആഴ്ചയില്‍ ഒരിക്കല്‍ വാഷിങ്ങ് മെഷീനിലിട്ട് അലക്കുമെങ്കിലും കറപ്പിടിച്ച് നിറം മങ്ങിയ തലയണയുടെ അവസ്ഥയ്ക്ക് മാറ്റം വരാറില്ല. അത്രമാത്രം അശ്രദ്ധകരമായാണ് തലയണകളെ നമ്മള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പല അലര്‍ജികള്‍, ശരീരവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
 
 ദിവസവും ഉപയോഗിക്കുന്നതിനാല്‍ തന്നെ ചര്‍മ്മത്തിലെ പൊടിപടലങ്ങള്‍, മൃതചര്‍മ കോശങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയെല്ലാം തലയണയില്‍ അടിഞ്ഞുകൂടാം. കാലങ്ങളായി ഇത് അടിയുന്നത് അലര്‍ജി, ചൊറിച്ചില്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയുണ്ടാക്കാം. തലയണകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് അവയുടെ ആകൃതിയിലും ഗുണനിലവാരത്തിലും മാറ്റം വരുത്താം. ഇത് കഠിനമായ കഴുത്ത് വേദനം നടുവേദന, തലവേദന എന്നിവയ്ക്ക് കാരണമാകും.
 
 തലയണകള്‍ 1 മുതല്‍ 2 വര്‍ഷത്തില്‍ മാറ്റണം. പോളിസ്റ്റര്‍ തലയണകളെങ്കില്‍ ഓരോ ആറ് മാസത്തിലും ലാറ്റക്‌സ് തലയണകളെങ്കില്‍ 2 മുതല്‍ 4 വര്‍ഷം വരെയും ഉപയോഗിക്കാം. തലയണകള്‍ നിറം മങ്ങുകയോ ആകൃതിയില്‍ മാറ്റം വരുകയോ ചെയ്യുകയെങ്കില്‍ ഉടനടി മാറ്റുന്നതാണ് നല്ലത്. തലയണകള്‍ വെയിലത്ത് വയ്ക്കുന്നത് ഈര്‍പ്പം പോകാനും ബാക്ടീരിയകളെ നശിപ്പിക്കാനും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം കുറയും !