രാത്രി സ്ഥിരമായി നേരം വൈകി ഉറങ്ങുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? നിര്‍ത്തുന്നതാണ് നല്ലത്

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2023 (10:42 IST)
മനുഷ്യ ശരീരത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കമില്ലെങ്കില്‍ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രായപൂര്‍ത്തിയായ ഒരാള്‍ രാത്രി തുടര്‍ച്ചയായി ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാത്രി നേരം വൈകി ഉറങ്ങുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് സാരം. സ്ഥിരമായി രാത്രി നേരം വൈകി ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അവയെ ഒരിക്കലും നിസാരമായി കാണരുത്.
 
രാത്രി നേരം വൈകി ഉറങ്ങുന്നത് സ്ഥിരമാക്കിയാല്‍ കണ്ണുകളുടെ ചുറ്റിലും കറുപ്പ് നിറം പടരും. ഇത് കണ്ണുകളുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണ്. പകല്‍ സമയങ്ങളില്‍ കണ്ണ് നന്നായി ജോലി ചെയ്യുന്നതുകൊണ്ട് രാത്രിയില്‍ കൃത്യമായ വിശ്രമം ആവശ്യമാണ്. ഈ വിശ്രമം ലഭിച്ചില്ലെങ്കില്‍ കണ്ണിന്റെ ചുറ്റിലും ചില പാടുകളും നിറങ്ങളും വരും. രാത്രി കൃത്യമായി ഉറക്കം ലഭിക്കാത്തവരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതായി പഠനങ്ങളുണ്ട്. 
 
രാത്രി നേരംവൈകി ഉറങ്ങുകയും കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ ഉത്കണ്ഠ കൂടുതലായി കാണപ്പെടുന്നു. നേരം വൈകി ഉറങ്ങുമ്പോള്‍ രാവിലെ നേരം വൈകി എഴുന്നേല്‍ക്കാനുള്ള പ്രവണതയുണ്ടാകും. ഇത് നമ്മുടെ ജോലിഭാരം കൂട്ടും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കാന്‍ പറ്റുന്നില്ലെന്ന് തോന്നുകയും അത് മൂലം അമിതമായ ഭയവും നിരാശയും തോന്നുകയും ചെയ്യും. 
 
രാത്രി നേരം വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ മെറ്റാബോളിസത്തെ താറുമാറാക്കുന്നു. ഇത് അമിത വണ്ണത്തിനു കാരണമാകും. രാത്രി നേരം വൈകി ഉറങ്ങി ശീലിച്ചാല്‍ അത് ഉറക്കമില്ലായ്മ രൂക്ഷമാകാന്‍ കാരണമാകും.
 
കൃത്യമായ ഉറക്കമില്ലാത്തതും രാത്രി നേരം വൈകി ഉറങ്ങുന്നതും സ്ത്രീകളില്‍ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാത്രി നേരം വൈകി ഉറങ്ങുന്നവരില്‍ തുടര്‍ച്ചയായ തലവേദനയും ഉണ്ടാകും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

അടുത്ത ലേഖനം
Show comments