Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാന്‍സ്, പാന്‍ മസാല എന്നിവ ഉപയോഗിക്കാറുണ്ടോ? മരണം തൊട്ടടുത്തുണ്ട് !

ഹാന്‍സ്, പാന്‍ മസാല എന്നിവ ഉപയോഗിക്കാറുണ്ടോ? മരണം തൊട്ടടുത്തുണ്ട് !
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (11:51 IST)
ഇന്ത്യയില്‍ വളരെ സുലഭമായി ലഭിക്കുന്ന ലഹരിയാണ് പാന്‍ മസാല, ഹാന്‍സ് എന്നിവ. ഇവയുടെ ഉപയോഗം ഒരു കാരണവശാലും ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല പാന്‍ മസാലകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അതിവേഗം മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. 
 
വായ, നാവ് എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ചുണ്ണാമ്പിന്റെ അംശം പാന്‍ മസാലകളില്‍ അടങ്ങിയിട്ടുണ്ട്. നിറം, രുചി എന്നിവയ്ക്ക് വേണ്ടി ചേര്‍ത്തിരിക്കുന്ന പല മിശ്രിതങ്ങളും പാന്‍ മസാലകളെ വിഷതുല്യമാക്കുന്നു. ഇവ വായിലെ അര്‍ബുദത്തിലേക്ക് നയിക്കും. പാന്‍ മസാല ശ്വാസകോശം, ആമാശയം, കരള്‍ എന്നിവിടങ്ങളില്‍ നിയോ പ്ലാസ്റ്റിക്ക് ഘടകം എത്തിക്കുന്നു. എല്ലാ അവയവങ്ങളേയും പ്രതികൂലമായി ബാധിക്കാനുള്ള കഴിവ് പാന്‍ മസാലകള്‍ക്കുണ്ട്. 
 
സ്ഥിരമായി പാന്‍ മസാല ഉപയോഗിക്കുമ്പോള്‍ പല്ലുകള്‍ ദ്രവിക്കുകയും കറ പിടിക്കുകയും ചെയ്യുന്നു. രുചി നഷ്ടപ്പെടാനും ഇത് കാരണമാകുന്നു. പാന്‍ മസാലയുടെ സ്ഥിരം ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉള്ളി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, ഈ പൊടിക്കൈ അറിഞ്ഞിരിക്കാം