Webdunia - Bharat's app for daily news and videos

Install App

Side Effects of Ramadan Fasting: മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാതിരിക്കുന്നത് നല്ലതാണോ? നോമ്പിന്റെ ദൂഷ്യഫലങ്ങള്‍

പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്

രേണുക വേണു
ശനി, 23 മാര്‍ച്ച് 2024 (10:06 IST)
Side Effects of Ramadan Fasting: ഇസ്ലം മതവിശ്വാസികള്‍ റംസാന്‍ വ്രതത്തിലൂടെ കടന്നുപോകുകയാണ്. സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ സൂര്യന്‍ അസ്തമിക്കുന്ന സമയം വരെ ഭക്ഷണം കഴിക്കില്ല എന്നതാണ് ഇസ്ലം മതവിശ്വാസികളുടെ നോമ്പിന്റെ പ്രത്യേകത. ഭൗതികമായ എല്ലാ സുഖങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക, ആത്മനിയന്ത്രണം അഭ്യസിക്കുക, ശരീരത്തേയും ആത്മാവിനേയും ശുദ്ധീകരിക്കുക എന്നിവയാണ് നോമ്പിന്റെ ലക്ഷ്യം. 
 
അതേസമയം, ശാരീരികമായി ഒട്ടേറെ ദോഷങ്ങളും നോമ്പിന് ഉണ്ട്. പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ഇത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനം. ചൂടുകാലത്താണ് ഇസ്ലം മതവിശ്വാസികള്‍ നോമ്പ് ആരംഭിക്കുന്നത്. നോമ്പ് സമയത്ത് വെള്ളം പോലും കുടിക്കുന്നില്ല. കനത്ത ചൂടുള്ളപ്പോള്‍ മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാത്തത് ശരീരത്തില്‍ നിര്‍ജലീകരണത്തിനു കാരണമാകുന്നു. വെള്ളം ധാരാളം കുടിക്കേണ്ട സമയമാണ് ചൂടുകാലം. ഇല്ലെങ്കില്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കും. 
 
വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്ത് കൂടുതല്‍ പേരും അധികം കലോറി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. മണിക്കൂറുകളോളം പട്ടിണി കിടന്ന ശേഷം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. നോമ്പ് തുറക്കുന്ന സമയത്ത് വളരെ ലഘുവായ ഭക്ഷണം കഴിക്കുകയാണ് ഇതിനു പ്രതിവിധി. നോമ്പ് എടുക്കുന്നവരില്‍ തലവേദന, തലകറക്കം, ഓക്കാനം, രക്തസമ്മര്‍ദ്ദം കുറയല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറ്റകുറച്ചില്‍ എന്നിവയും പ്രകടമാകുന്നു. പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നോമ്പ് പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് സ്ഥിരമായ വായ്‌നാറ്റമുണ്ടോ? മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

ഒരു ലക്ഷണവും കാണിക്കാതെ വരുന്ന സ്‌ട്രോക്കുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പഴവര്‍ഗ്ഗങ്ങള്‍ നേരിട്ട് കഴിക്കുന്നതാണോ ജ്യൂസ് ആക്കി കുടിക്കുന്നതാണോ നല്ലത്?

സ്ത്രീകളെ അലട്ടുന്ന വൈറ്റ് ഡിസ്ചാർജ് എന്താണ്?

അടുത്ത ലേഖനം
Show comments