Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജുമാ നമസ്കാരമുള്ള വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തരുത്, തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അഭ്യർഥനയുമായി ലീഗും സമസ്തയും

Loksabha elections

WEBDUNIA

, ഞായര്‍, 17 മാര്‍ച്ച് 2024 (10:40 IST)
കേരളത്തിലെ 20 ലോകസഭാ ണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 26 വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും സമസ്തയും രംഗത്ത്. ജുമാ നമസ്‌കാരമുള്ള വെള്ളിയാഴ്ച വോട്ടെടുപ്പ് വെയ്ക്കുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീഗ് വ്യക്തമാക്കി. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ പി എം എ സലാമാന് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം അടിയന്തിരമായി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും പി എം എ സലാം പറഞ്ഞു.
 
അതേസമയം വോട്ടെടുപ്പ് തീയതി വെള്ളിയാഴ്ചയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കമ്മീഷന് കത്തയച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരുമാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് പിടിച്ചെടുത്തത് 3400 കോടിരൂപ! ഇത്തവണയും കര്‍ശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍