Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുളി കഴിഞ്ഞാല്‍ മുടി കെട്ടിവയ്ക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്

നനഞ്ഞിരിക്കുന്ന മുടി ഒരു കാരണവശാലും കെട്ടിവയ്ക്കരുത്

Side effects of tying up wet hair
, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (11:15 IST)
ചര്‍മ സംരക്ഷണം പോലെ സ്ത്രീകള്‍ വലിയ പ്രാധാന്യം നല്‍കുന്ന ഒന്നാണ് കേശസംരക്ഷണം. മുടി കൊഴിയാതിരിക്കാനും കേടുപാട് സംഭവിക്കാതിരിക്കാനും ഒട്ടേറെ പൊടിക്കൈകള്‍ നമ്മള്‍ വീട്ടില്‍ പരീക്ഷിക്കാറുണ്ട്. എണ്ണ തേച്ചു കുളിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ മുടി ടവല്‍ കൊണ്ട് കെട്ടിവയ്ക്കുന്ന ശീലം സ്ത്രീകളുടെ ഇടയില്‍ ഉണ്ട്. ഇങ്ങനെ ചെയ്താല്‍ മുടിക്ക് ഗുണം ചെയ്യുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അത് തെറ്റാണ് ! 
 
നനഞ്ഞിരിക്കുന്ന മുടി ഒരു കാരണവശാലും കെട്ടിവയ്ക്കരുത്. നനഞ്ഞിരിക്കുന്ന സമയത്ത് മുടിയിഴകള്‍ ദുര്‍ബലമായിരിക്കും. മുടിയും മുടി വേരുകളും വരണ്ടതാകുകയും പിന്നീട് മുടി പൊട്ടിപോകുന്നതിലേക്ക് നയിക്കുകയും ചെയ്യും. വരണ്ട മുടി പെട്ടന്ന് പൊട്ടിപ്പോകുകയും നശിച്ചു പോകുകയും ചെയ്യുന്നു. കുളി കഴിഞ്ഞ ഉടനെ മുടി കെട്ടിവയ്ക്കുമ്പോള്‍ മുടിയുടെ സ്വാഭാവിക എണ്ണ മയം ഇല്ലാതാകുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. കുളി കഴിഞ്ഞാല്‍ ബാത്ത് ടവല്‍ ഉപയോഗിച്ച് തല അമര്‍ത്തി തുടയ്ക്കുന്നതും നല്ലതല്ല. ടവല്‍ ഉപയോഗിച്ച് വളരെ സാവധാനത്തില്‍ മാത്രമേ മുടി തുടയ്ക്കാവൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളില്‍ ആസ്മ സാധാരണം: ലക്ഷണങ്ങള്‍ ഇവയാണ്