മരണഭീതി വിതയ്ക്കുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കാം, മരുന്നുകള്‍ ഇല്ലാതെ തന്നെ!
കൊളസ്ട്രോളിനെ വരുതിയ്ക്ക് നിര്‍ത്താം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
കാലത്തിന്റെ പോക്കനുസരിച്ച്, ജീവിതരീതികളിലെ മാറ്റമനുസരിച്ച് മനുഷ്യരുടെ ആരോഗ്യവും മാറിവരികയാണ്. കൊഴുപ്പും കൊളസ്ട്രോളും നിറഞ്ഞതാണ് ഇപ്പോള്‍ ഓരോരുത്തരുടെയും ശരീരം. മനുഷ്യരുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് മോശമാണ്. മെഡിസിന്‍ ഇല്ലാതെ ഇവ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ മരുന്നുകളുടെ ഉപയോഗമില്ലാതെയും കൊളസ്ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയും.
എന്താണ് കൊളസ്ട്രോള്‍ ?
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മനുഷ്യശരീരത്തില്‍ നിശ്ചിതപരിധിയില്‍ കൂടിയാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞു കൂടുകയും ഉള്‍വ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.
വ്യക്തമായി പറഞ്ഞാല്‍ മനുഷ്യന് മരണഭീതി നല്‍കുന്ന ഒരവസ്ഥയാണ് ഈ കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല മരുന്നുകളും ഇന്ന് വിപണിയില്‍ സുലഭ്യമാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ ഗണ്യമായ തോതില്‍ കുറയും. എന്നാല്‍ മരുന്നുകള്‍ ഇല്ലാതെ ഇത് കുറയ്ക്കാന്‍ സാധിച്ചാല്‍ അതാണ് ഏറ്റവും അഭികാമ്യം. അതിനും വഴികള്‍ ഉണ്ട്. അന്വേഷിക്കുവിന്‍ കണ്ടെത്തും എന്നല്ലേ.
1. ഭക്ഷണത്തില്‍ മാറ്റം വരുത്തുക:
ദിവസേനയുള്ള ഭക്ഷണക്രമത്തിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനായുള്ള ആദ്യപടി കടന്നുവെന്ന് പറയാം. ഇറച്ചിക്ക് പകരമായി പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ കൂടുതലായി ചേര്‍ക്കുക. സ്വാഭാവികമായും കൊളസ്ട്രോളിന്റെ അളവ് കുറയും.
2. ഓട്സ് കഴിക്കുക:
സാധാരണ ദിവസം നിങ്ങളുടെ ഭക്ഷണം ആരംഭിക്കുന്നതെങ്ങനെയോ അതില്‍ നിന്നും കുറച്ച് മാറ്റം വരുത്തി എല്ലാ ദിവസവും രാവിലെ ഓട്സ് കഴിച്ചു തുടങ്ങുക. ആദ്യം കഴിക്കുന്ന ഭക്ഷണം ഓട്സ് ആക്കുവാന്‍ ശ്രദ്ധിക്കുക. ഓട്സ് ധാന്യങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതൊന്നു പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.
3. വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കുക:
നിങ്ങളുടെ വൈറ്റമിന്‍ ഡിയുടെ ലെവല്‍ പരിശോധിക്കുക. കൂടിയ കൊളസ്ട്രോളും വിറ്റാമിന്‍ ഡിയും തമ്മില്‍ ഒരു ലിങ്ക് ഉണ്ട്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് സൂര്യനില്‍ നിന്നും വിറ്റാമിന്‍ ഡി സ്വീകരിക്കുന്നുണ്ട്. ഇതിന്റെ അളവ് കുറയുകയാണോ കൂടുകയാണോ എന്നത് വ്യക്തമാക്കുക. രക്തം പരിശോധിച്ച് വിറ്റാമിന്‍ ഡിയുടെ അളവ് പാകമാണോ എന്ന് അറിയുക.
4. ഒരു ദിവസം രാത്രി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങുക
5. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക
6. കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുക
7. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടാഴ്ച അടുപ്പിച്ച് ചെയ്താല്‍ തീര്‍ച്ചയായും കൊളസ്ട്രോളിന്റെ അളവിലുണ്ടാകുന്ന മാറ്റം മനസ്സിലാകുന്നതാണ്. പഠനങ്ങള്‍ ഇത് ശരിവയ്ക്കുന്നു.