ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്

രേണുക വേണു
വെള്ളി, 10 ജനുവരി 2025 (15:23 IST)
ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം. 
 
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം. ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 
തിരക്കുകള്‍ കാരണമോ തടി കുറയ്ക്കാന്‍ വേണ്ടിയോ ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. സ്ഥിരമായി ഉച്ചഭക്ഷണം ഒഴിവാക്കുന്നത് തലവേദനയ്ക്കും ശരീര ക്ഷീണത്തിനും കാരണമാകും. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് തടി കുറയാനല്ല മറിച്ച് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റാബോളിസത്തെ ദോഷകരമായി ബാധിക്കും. 
 
ഉച്ചഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീര തളര്‍ച്ചയുണ്ടാകും. ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലേക്ക് എത്തില്ല. നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തും. ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ വൈകിട്ട് ആകുമ്പോഴേക്കും അമിതമായ വിശപ്പ് തോന്നും. ഇത് ആരോഗ്യകരമല്ലാത്ത രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഭക്ഷണം ഒഴിവാക്കുകയല്ല മറിച്ച് ഭക്ഷണം നിയന്ത്രിക്കുകയാണ് ശരീരത്തിനു നല്ലത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments