Webdunia - Bharat's app for daily news and videos

Install App

ഈ സമയവും കഴിഞ്ഞാണോ രാത്രി ഉറങ്ങാന്‍ കിടക്കുന്നത്? അവസാനിപ്പിക്കുക

ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്

രേണുക വേണു
ചൊവ്വ, 16 ജനുവരി 2024 (15:26 IST)
Sleeping

മനുഷ്യന്റെ നല്ല ആരോഗ്യത്തിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ഒരു ദിവസം കൃത്യമായി ഉറങ്ങി വിശ്രമിച്ചില്ലെങ്കില്‍ നമുക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറില്ലേ? അതുകൊണ്ട് ഉറക്കവും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് മനസിലാക്കുക. 
 
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ നിങ്ങളുടെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അന്നത്തെ എല്ലാ കാര്യങ്ങളും. 
 
ഉറക്കത്തിനു കൃത്യമായ ഒരു ടൈം ടേബിള്‍ ആദ്യം ഉണ്ടാക്കുക. രാത്രി 10 നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും അത്ര നല്ല ശീലമല്ല. രാത്രി 11 മണി കഴിഞ്ഞാണ് നിങ്ങള്‍ സ്ഥിരമായി ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിനു ദോഷം ചെയ്യും. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ താളം തെറ്റിക്കുന്നതാണ് രാവിലെ നേരം വൈകി എഴുന്നേല്‍ക്കുന്ന ശീലവും. 
 
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. മനുഷ്യന്റെ ദഹനപ്രക്രിയയെ അടക്കം ഉറക്കം സ്വാധീനിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂര്‍ ഉറങ്ങാത്തവരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നു. കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും. രാത്രി ഏറെ വൈകിയും പഠിക്കുന്ന ശീലം വിദ്യാര്‍ഥികളും ഒഴിവാക്കുക. പകരം രാത്രി വേഗം കിടന്നുറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments