Select Your Language

Notifications

webdunia
webdunia
webdunia
webdunia

What is Insomnia: ഓസ്‌ലറില്‍ ജയറാം നേരിടുന്ന വെല്ലുവിളി; എന്താണ് ഇന്‍സോംനിയ, ഏത് പ്രായക്കാര്‍ക്കും വരാം

ഓസ്‌ലറില്‍ ജയറാമിന്റെ കഥാപാത്രം വളരെ ക്ഷീണിതനായാണ് കാണപ്പെടുന്നത്

Insomnia, Jayaram, What is Insomnia, Sleeping Disorder, Health News

രേണുക വേണു

, ശനി, 13 ജനുവരി 2024 (07:13 IST)
Jayaram (Ozler)

What is Insomnia: തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മിഥുന്‍ മാനുവല്‍ ചിത്രം ഓസ്‌ലറില്‍ ജയറാമിന്റെ നായകകഥാപാത്രം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഇന്‍സോംനിയ. ഏത് പ്രായക്കാരിലും പലവിധ കാരണത്താല്‍ ഈ പ്രശ്‌നം കാണപ്പെടാം. സാധാരണയായി കണ്ടുവരുന്ന ഉറക്കമില്ലായ്മ, ഉറക്ക തകരാര്‍ എന്നിവയാണ് ഇന്‍സോംനിയ. ദീര്‍ഘനാളത്തെ ഉറക്കമില്ലായ്മ അഥവാ ക്രോണിക്ക് ഇന്‍സോംനിയ നിങ്ങളുടെ ശരീരത്തെ ഗുരുതരമായി ബാധിക്കും. 
 
ഓസ്‌ലറില്‍ ജയറാമിന്റെ കഥാപാത്രം വളരെ ക്ഷീണിതനായാണ് കാണപ്പെടുന്നത്. ഇതിന്റെ പ്രധാന കാരണം ഇന്‍സോംനിയ ആണ്. മാത്രമല്ല ഇന്‍സോംനിയ ബാധിച്ച വ്യക്തിയെ അയാളുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ പ്രായമുള്ള ആളായി തോന്നും. അകാല നര, കണ്ണിന്റെ തടങ്ങളില്‍ വ്യാപകമായ കറുപ്പ് നിറം, ശാരീരിക ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ ഇത്തരക്കാരില്‍ കാണപ്പെടും. ഒരാഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉറക്കം കിട്ടാത്ത അവസ്ഥ ഒരു മാസത്തോളം തുടര്‍ന്നാല്‍ അത് ക്രോണിക്ക് ഇന്‍സോംനിയ ആണ്. 

 
രാത്രി മതിയായ ഉറക്കം ലഭിക്കാത്ത പക്ഷം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാകില്ല. മതിയായ ഉറക്കം ലഭിക്കാത്തത് കാരണം ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇന്‍സോംനിയ ബാധിച്ചവരില്‍ എപ്പോഴും മന്ദത കാണപ്പെടുന്നു. ഇന്‍സോംനിയ തീവ്രമായാല്‍ അത്തരക്കാര്‍ വിഷാദ രോഗത്തിലേക്ക് വീഴാന്‍ സാധ്യത കൂടുതലാണ്. ക്രോണിക്ക് ഇന്‍സോംനിയ രോഗികളില്‍ ഭ്രമാത്മകത, വിഭ്രാന്തി എന്നിവയും കാണപ്പെടുന്നു. തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ഉറപ്പാക്കേണ്ട രോഗമാണ് ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Acidity: ഇക്കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അസിഡിറ്റി വരും