Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കും

രാത്രി കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേന്ന് നിങ്ങളെ വളരെ ക്ഷീണിതരായി കാണപ്പെടും

രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കും
, ശനി, 25 നവം‌ബര്‍ 2023 (09:42 IST)
നല്ല ആരോഗ്യത്തിനു ഏറെ ആവശ്യമായ ഒന്നാണ് രാത്രിയിലെ ഉറക്കം. തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ എങ്കിലും രാത്രി ഉറക്കം ഉറപ്പാക്കണം. രാത്രി ഏറെ വൈകി ഉറങ്ങുന്ന ശീലം ഒരിക്കലും നന്നല്ല. പരമാവധി 11 മണിക്ക് മുന്‍പ് തന്നെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. 
 
രാത്രി കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേന്ന് നിങ്ങളെ വളരെ ക്ഷീണിതരായി കാണപ്പെടും. ശരീരത്തിനു ഊര്‍ജ്ജം കുറഞ്ഞതു പോലെ തോന്നുകയും മന്ദത അനുഭവപ്പെടുകയും ചെയ്യും. തുടര്‍ച്ചയായി ഉറക്കം നഷ്ടപ്പെടുമ്പോള്‍ കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം കാണപ്പെടുകയും കണ്ണുകള്‍ കുഴിഞ്ഞ രീതിയില്‍ ആകുകയും ചെയ്യുന്നു. രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും അതുവഴി ദഹന പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും ചെയ്യും. ഉറക്കം നഷ്ടപ്പെടുന്നവരില്‍ തലവേദന കാണപ്പെടുന്നു. ഉറക്കം ശരിയല്ലെങ്കില്‍ നിങ്ങളില്‍ മാനസിക പിരിമുറുക്കം വര്‍ധിക്കും. രാത്രി ഉറക്കം നഷ്ടപ്പെട്ടവര്‍ പിറ്റേന്ന് വാഹനം ഓടിക്കുന്നത് പരമാവധി ഒഴിവാക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തണുപ്പ് കാലത്ത് എത്ര വെള്ളം കുടിക്കണം