ഈ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഉച്ച ഊണിന് ശേഷമുള്ള ആ മയക്കം ?
ഉച്ച ഊണിന് ശേഷമുള്ള മയക്കം ആരോഗ്യത്തിന് നല്ലതാണോ?
ഭക്ഷണത്തിന് ശേഷമുള്ള ഒരു മയക്കം, അത് ഇഷ്ടപ്പെടാത്തവരായി ആരുതന്നെ ഉണ്ടാകില്ല. വയര്‍ നിറഞ്ഞിരിക്കുന്ന വേളയില്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ് എന്നതുതന്നെയാണ് അതിനു കാരണം. എന്നാല്‍ ഉച്ചയുറക്കവും രാത്രിയില്‍ ഭക്ഷണം കഴിഞ്ഞയുടന്‍ ഉറങ്ങാന്‍ കിടക്കുന്നതും ഏതൊരാളുടേയും ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ രണ്ടു പ്രവൃത്തികളും ശരീരത്തിന് അമിത ജോലി ഭാരമാണ് നല്‍കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഉറങ്ങി കിടക്കുമ്പോള്‍ നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ നടത്തുന്നതിനായി ദഹനേന്ദ്രിയങ്ങള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അത്തരത്തില്‍ സംഭവിക്കുന്നതു കൊണ്ടാണ് ഉറക്കത്തിനു ശേഷവും ക്ഷീണവും ഉന്മേഷക്കുറവുമെല്ലാം ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല, അമിതഭാരം, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും ആഹാര ശേഷമുള്ള ഉറക്കം കാരണമാകുന്നു എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.