Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാ...ഹാ...ഹാ നല്ല ചിരി, ഒന്നു ചിരിക്കൂന്നെ പ്ലീസ്...

ഹാ...ഹാ...ഹാ നല്ല ചിരി, ഒന്നു ചിരിക്കൂന്നെ പ്ലീസ്...
, ചൊവ്വ, 18 നവം‌ബര്‍ 2014 (14:51 IST)
തമാശ പറയുന്നവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. കാരണം ആ തമാശകള്‍ ചിരിക്ക് കാരണമാകുന്നു. ചിരിക്കുമ്പോള്‍ നമ്മുടെ ശരീരവും മനസും പിരിമുറുക്കത്തില്‍ നിന്ന് മുക്തമാകുന്നു. സമാധാനമുണ്ടാകുന്ന്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന് കാര്യമല്ലെ ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ കേട്ടോളു, ചിരിച്ചാല്‍ രോഗങ്ങള്‍ പമ്പകടക്കും!

അമ്പരക്കേണ്ടതില്ല. നിരവധി രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് ചിരി എന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇളം ചിരി,ചെറുചിരി,പുഞ്ചിരി,അഹങ്കാര ച്ചിരി,കൊലച്ചിരി എന്നിങ്ങനെ അമ്പതുതരം ചിരികളുണ്ട്. ഇതില്‍ കൊലച്ചിരി ഒഴികെ ഏത് തരത്തില്‍ ചിരിച്ചാല്‍ അതിനനുസരിച്ച് ഗുണങ്ങളുമുണ്ടാകും. ഹൈപ്പര്‍ ടെന്‍ഷന്‍, ഉറക്കകുറവ്‌,നൈരാശ്യം എന്നിവയ്ക്കും മരുന്നാണ് ചിരി. പ്രായമായ മറവി രോഗികള്‍ക്ക് ചിരി നല്ലൊരു ഔഷധമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

തീര്‍ന്നില്ല ചിരി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു, അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. കലോറി ഉരുകുന്നതിന് സഹായിക്കുന്ന നിരവധി ഹോര്‍മോണുകള്‍ ചിരിച്ചാല്‍ ശരീരം ഉത്പാദിപ്പിക്കും എന്നതിനാല്‍ തടി കുറയ്ക്കാനും ചിരി ഉത്തമ ഔഷധമാണ്. എന്ന കരുതി മൂക്കുമുട്ടെ വലിച്ചു കയറ്റി ചിരിച്ച് തടികുറയ്ക്കാം എന്ന് കരുതരുത്.

മസ്തിഷ്ക്കം ഇളക്കിവിടുന്ന ശാരീരിക പ്രതികരണമാണ് ചിരിയെന്നതുകൊണ്ട് ചിരിക്കുമ്പോള്‍ കൂടുതല്‍ അളവില്‍ ഓക്സിജന്‍ നമ്മള്‍ വലിച്ചെടുക്കും.എല്ലാം മറന്നുള്ള ചിരി രോഗപ്രതിരോധ സെല്ലുകളെ പ്രവര്‍ത്തനോന്‍മുഖമാക്കും.മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ചിരിചികിത്സയാണ് പല മനോരോഗ ചികിത്സകരും നിര്‍ദ്ദേശിക്കുന്നത്. ചിരി നല്ലൊരു വ്യായാമം കൂടിയാണ്.ചിരിക്കുമ്പോള്‍ മുഖത്തെ എണ്‍പത് മസിലുകള്‍ ചലിക്കും. അതുകൊണ്ട് ചിരിക്കുന്നവര്‍ക്ക് മുഖത്ത് എപ്പോഴും രക്തപ്രസാദവും ഉന്മേഷവും നമുക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയും.

വിദേശങ്ങളില്‍ ചില ആശുപത്രികളില്‍ ചിരിപ്പിക്കാന്‍ നഴ്സുമാരും എന്തിന് ചിരിമുറികള്‍ പോലുമുണ്ട്. എന്തിനേറെ പറയുന്നു നമ്മുടെ നാട്ടിലെ വെടിവട്ടം പറഞ്ഞിരുന്ന നാല്‍ക്കവലകള്‍, ചായക്കടകള്‍, പെണ്ണുങ്ങളുടെ കുശുമ്പ് സമ്മേളനങ്ങള്‍ എന്നിവയെല്ലാം ഒരൊന്നാ‍ന്തരം ചിരിക്ലബ്ബിന്റെ ഫലം ചെയ്യും.

ഇനി അല്‍പ്പം സ്റ്റാറ്റസു വേണ്ടുന്നവര്‍ക്ക് നമ്മുടെ നാട്ടില്‍ പോലും നിരവധി ചിരി ക്ലബ്ബുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതൊക്കെ വെറുതെ ചിരിച്ചു തള്ളരുത്. ഇനി ചിരിച്ചു തള്ളിയാലും പരിഭവമില്ല. കാരണം ചിരി ഒരു വരമാണ്. ചിരിച്ച് ചിരിച്ച് തോല്‍പ്പിക്കാം നമുക്ക് രോഗങ്ങളെ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam