Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുമ്മല്‍ പല രീതിയില്‍, പ്രധാന കാരണങ്ങള്‍ ഇവയാണ്

Sneezing Causes

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ഏപ്രില്‍ 2024 (15:43 IST)
ചില പ്രത്യേക തരത്തിലുള്ള വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുന്ന വേളയില്‍ ശരീരം അസ്വാഭാവികമായ രീതിയില്‍ പ്രതികരിക്കാറുണ്ട്. അത് അലര്‍ജി, തുമ്മല്‍, ശ്വാസതടസം എന്നിങ്ങനെയുള്ള രീതിയിലായിരിക്കും അനുഭവപ്പെടുക. രോഗപ്രതിരോധ ശക്തി കുറഞ്ഞവര്‍ക്കാണു സാധാരണമായി അതിശക്തമായ തുമ്മല്‍ കണ്ടു വരുന്നത്. അധികകാലമായി പ്രമേഹമുള്ളവര്‍ക്കും ഇങ്ങനെ തുമ്മല്‍ വരാം. പ്രമേഹം, രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നതു കൊണ്ടാണ് ചിലരില്‍ ഇത്തരം തുമ്മല്‍ കാണാറുള്ളത്.
 
അലര്‍ജികൊണ്ടുള്ള തുമ്മല്‍, രോഗങ്ങളോട് അനുബന്ധിച്ചുള്ള തുമ്മല്‍ എന്നിങ്ങളെ തുമ്മല്‍ രണ്ടു വിധമുണ്ട്. മഞ്ഞ്, തണുപ്പ്, പൊടി, പുക, പൂമ്പൊടി, സ്‌പ്രേ, പെയിന്റ് തുടങ്ങിയവയുടെ കണങ്ങള്‍ അലര്‍ജി മൂലമുള്ള തുമ്മലിനു കാരണമാകും. വിവിധ തരം പനികള്‍, മൂക്കില്‍ ദശയോ മുഴയോ വളരല്‍, മൂക്കിന്റെ പാലത്തിനുള്ള വളവ്, നെറ്റിയിലെ കഫക്കെട്ട്, ടോണ്‍സലൈറ്റ്‌സ്, ആസ്മ, വിവിധ ഇനം ചുമകള്‍ എന്നിവ മൂലമുണ്ടാകുന്നതാണു രണ്ടാമത്തെ ഇനം തുമ്മല്‍. വളര്‍ത്തു മൃഗങ്ങളുടെ രോമം, വസ്ത്രങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമുള്ള പൊടി, മാറാലകളും അതില്‍ തങ്ങി നില്‍ക്കുന്ന പൊടികളും പലര്‍ക്കും തുമ്മലുണ്ടാക്കും.
 
ചില ആളുകള്‍ക്ക് രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലുണ്ടായിരിക്കും. ഈ തുമ്മല്‍ ചിലപ്പോള്‍ 15 മിനിറ്റുവരെ നീണ്ടുനില്‍ക്കും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമുണ്ടാകുകയുമില്ല. എന്തുകൊണ്ടാണ് ഈ തുമ്മല്‍ അനുഭവപ്പെടുന്നത്? അതിന് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്. കഫവൃദ്ധി മൂലമാണ് ഇത്തരത്തിലുള്ള തുമ്മല്‍ അനുഭവപ്പെടുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും. അഞ്ചു തുളസിയില, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ഈ പ്രശ്‌നത്തെ ശമിപ്പിക്കുമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഡ്ഡലിയും പുട്ടുമല്ല രാവിലെ ഓട്‌സ് തന്നെയാണ് നല്ലത്