കൂര്‍ക്കം വലി ഒഴിവാക്കാന്‍ ചില ടിപ്‌സുകള്‍; പരീക്ഷിച്ചു നോക്കൂ

Webdunia
ശനി, 29 ഏപ്രില്‍ 2023 (14:49 IST)
മറ്റുള്ളവരുടെ ഉറക്കത്തെ കൂടി താളം തെറ്റിക്കുന്നതാണ് കൂര്‍ക്കംവലി. ഉറക്കത്തിലെ ശബ്ദകോലാഹലമായി മാത്രം കൂര്‍ക്കംവലിയെ കാണരുത്. പല അസുഖങ്ങളുടെയും മുന്നറിയിപ്പ് കൂടിയാണ് കൂര്‍ക്കംവലി. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കൂര്‍ക്കംവലി ഒഴിവാക്കാം. 
 
പൊണ്ണത്തടിയും കുടവയറുമാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാല്‍ ക്രമേണ കൂര്‍ക്കംവലിയും കുറയും. 
 
കൂര്‍ക്കംവലി ഉള്ളവര്‍ മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. 
 
തല കൂടുതല്‍ ഉയര്‍ത്തിവയ്ക്കുന്നതും കൂര്‍ക്കംവലിക്ക് കാരണമാകും. തല അധികം ഉയരാത്ത തരത്തില്‍ തലയിണ ക്രമീകരിക്കുക. 
 
കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അതും വളരെ മിതമായി. 
 
കിടക്കുന്നതിനു മുന്‍പ് മദ്യം, ചായ, കാപ്പി എന്നിവ കുടിയ്ക്കരുത് 
 
കൃത്യമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയും പേശികളുടെ ദൃഢതയും വര്‍ധിപ്പിക്കും. 
 
തൊണ്ടയിലെയും മൂക്കിലെയും ഘടനാപരമായ തകരാറുകള്‍ ചികിത്സിച്ചു മാറ്റണം 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിനും രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നതിനും കാരണമാകും

അടുത്ത ലേഖനം
Show comments