Webdunia - Bharat's app for daily news and videos

Install App

കൗമാരക്കാർക്കിടയിൽ വർദ്ധിച്ച് വരുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ

നിഹാരിക കെ.എസ്
വ്യാഴം, 30 ജനുവരി 2025 (10:01 IST)
കാലം മാറിയതോടെ ജീവിത രീതികളും ജീവിത സാഹചര്യങ്ങളും മാറി. ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകാൻ പലർക്കും കഴിയാറുമില്ല, പലരും ശ്രമിക്കാറുമില്ല. മുതിർന്നവർ മാത്രമല്ല, കുട്ടികളും അവരുടെ ഫാസ്റ്റ് ജീവിതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ആരോഗ്യകാര്യത്തിൽലെ അശ്രദ്ധ കുട്ടികളിൽ പല പ്രശ്നങ്ങളും ഉണ്ടാക്കും. അതെന്തൊക്കെയെന്ന് നോക്കാം;
 
പൊണ്ണത്തടി;
 
പോഷകാഹാരക്കുറവും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും മൂലം ഉണ്ടാകുന്ന പൊണ്ണത്തടി അല്ലെങ്കിൽ അമിത ശരീരഭാരം പുതുതലമുറയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ഉയർന്നു വരുന്ന ഒരു പ്രധാന ആരോ​ഗ്യപ്രശ്നമാണ്. ഇത് ഭാവിയിൽ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോ​ഗം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.
 
ഭക്ഷണക്രമക്കേടുകൾ;
 
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അനോറെക്സിയ നെർവോസ (ശരീരഭാരം വർധിക്കുന്നമോ എന്ന ഭയം), ബുളിമിയ നെർവോസ (ഒറ്റ നേരം വലിയ അളവിൽ ഭക്ഷണം കഴിക്കുക) തുടങ്ങിയ അവസ്ഥകൾ ഇപ്പോള്‍ വളരെ സാധാരണമായി കണപ്പെടുന്നു. സോഷ്യൽമീഡിയയുടെ സ്വാധീനം അല്ലെങ്കിൽ വൈകാരിക സമ്മർദം എന്നിവയാകാം ഇതിന് പിന്നില്‍. ഈ അവസ്ഥ ​ഗുരുതരമായ ശാരീരികവും മാനസികവുമായ ആരോ​ഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.
 
ഹോർമോൺ വ്യതിയാനങ്ങളും ആർത്തവ ക്രമക്കേടുകളും
 
ജീവിതശൈലി മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ആർത്തവ ക്രമക്കേടുകൾ, പിഎംഎസ് അല്ലെങ്കിൽ വേദനാജനകമായ ആർത്തവം തുടങ്ങിയ വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഈ മാറ്റങ്ങൾ ചിലപ്പോൾ വിശപ്പ്, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെ ബാധിക്കാം.
 
മാനസികാരോഗ്യ വെല്ലുവിളികൾ
 
ഉത്കണ്ഠ, വിഷാദം, സമ്മർദം പോലുള്ള മാനസികാരോ​ഗ്യ അവസ്ഥകൾ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കോ ഭക്ഷണം കഴിക്കുന്നത് കുറയുന്നതിലേക്കോ നയിച്ചേക്കാം. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
 
പോഷകക്കുറവ്;
 
അനാരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടുന്നതിന് തടസമാകുന്നു. ഇത് ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ ഡി തുടങ്ങിയ കുറവുകളിലേക്ക് നയിക്കുന്നു. ക്ഷീണം, അസ്ഥി ആരോ​ഗ്യ പ്രശ്നങ്ങൾ, ദുർബലമായ രോ​ഗപ്രതിരോധ സംവിധാനങ്ങൾ, മറ്റ് ദീർഘകാല പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലിംഗത്തില്‍ കാന്‍സറുണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതാണ്

What is PCOD: ക്രമംതെറ്റിയ ആര്‍ത്തവം; പിസിഒഡി ലക്ഷണമാകാം

Periods in Women: നിങ്ങളുടെ ആർത്തവം നോർമലാണോ? ഇക്കാര്യങ്ങൾ നോക്കി മനസ്സിലാക്കാം

പച്ചയ്ക്ക് കഴിച്ചാല്‍ ഗുണം നഷ്ടപ്പെടും! ചൂടാക്കി കഴിക്കണം

ജിമ്മില്‍ 30 ഉം 40ഉം പ്രായമുള്ളവര്‍ കുഴഞ്ഞുവീഴുന്നതിന്റെ കാരണം തീവ്രതയുള്ള വ്യായാമമല്ല! കാര്‍ഡിയോളജിസ്റ്റ് പറയുന്നു

അടുത്ത ലേഖനം
Show comments