ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ജീവിത സാഹചര്യങ്ങള്‍ തന്നെയാണ്. ഇത്തരം കുട്ടികള്‍ എപ്പോഴും ഫോണില്‍ മുഴുകി ഇരിക്കുന്നവര്‍ ആയിരിക്കും. ഇവരില്‍ നിന്നും സ്‌ക്രീന്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ കൂടുതല്‍ ദേഷ്യപ്പെടുകയും അക്രമാസക്തരാവുകയും ചെയ്യും.
കുട്ടിയുടെ പേര് വിളിച്ചാല്‍ പോലും കുട്ടി പ്രതികരിക്കാതിരിക്കുന്നത് ഇതിന്റെ ലക്ഷണമാകാം. കൂടാതെ ഇത്തരം കുട്ടികള്‍ നിങ്ങളുടെ കണ്ണിലേക്ക് നോക്കി സംസാരിക്കുന്നത് കുറവായിരിക്കും. അതോടൊപ്പം പ്രായത്തിനനുസരിച്ചുള്ള ആശയവിനിമയവും ഇത്തരം കുട്ടികളില്‍ കുറവായിരിക്കും.
രക്ഷകര്‍ത്താക്കളുമായും കുടുംബാംഗങ്ങളുമായും സമപ്രായക്കാരായ കുട്ടികളുമായും ഉള്ള ഇടപെടല്‍ വിര്‍ച്വല്‍ ഓട്ടിസമുള്ള കുട്ടികളില്‍ കുറവായിരിക്കും. അതുപോലെതന്നെ ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ നിയന്ത്രിക്കാനും കുട്ടികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകും