‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ... പാക്കലാം’ - എസ് ഐ മോഹന അയ്യര്‍ സോഷ്യല്‍ മീഡിയയുടെ മാസ് ഹീറോ!

Webdunia
വെള്ളി, 4 ജനുവരി 2019 (16:04 IST)
കേരള - തമിഴ്നാട് അതിർത്തിയിൽ കളിയിക്കാവിളയില്‍ കെ എസ് ആര്‍ ടി സി ബസ് ആക്രമിക്കാനൊരുങ്ങിയ സംഘത്തെ തുരത്തിയത് എസ് ഐ മോഹന അയ്യര്‍. ‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ... പാക്കലാം’ എന്ന് മാസ് ഡയലോഗ് അലറിക്കൊണ്ട് എസ് ഐ പാഞ്ഞടുത്തപ്പോള്‍ അക്രമകാരികള്‍ പിന്‍‌വാങ്ങി.
 
എസ് ഐയുടെ സമീപനവും ഡയലോഗും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഇപ്പോള്‍ മോഹന അയ്യരാണ് ഹര്‍ത്താല്‍ വിരുദ്ധരുടെ ഹീറോ. പൊലീസ് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ ഉയരുന്ന അഭിപ്രായം. 
 
മോഹന അയ്യരുടെ ഈ പ്രകടനത്തിന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി അഭിനന്ദനമറിയിക്കുകയും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. പണ്ടുമുതലേ താന്‍ ടോമിന്‍ തച്ചങ്കരിയുടെ ആരാധകനാണെന്നാണ് മോഹന അയ്യര്‍ പ്രതികരിച്ചത്. 
 
കളിയിക്കാവിളയിൽ‌ ഹർത്താല്‍ ദിനത്തിലാണ് കെ എസ് ആര്‍ ടി സി ബസ് അക്രമിക്കാന്‍ ഒരുകൂട്ടം ആളുകള്‍ എത്തിയത്. അക്രമികളെ കൂസാതെ മോഹന അയ്യര്‍ കളത്തില്‍ നിറഞ്ഞതോടെ അക്രമിക്കാന്‍ വന്നവര്‍ പിന്‍‌വാങ്ങുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷത്തില്‍ ഒരാള്‍: കര്‍ണാടകയില്‍ നവജാതശിശുവിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ്!

ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍; നിങ്ങളുടെ ഉപകരണങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments