Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിച്ചാൽ മാത്രം സി ഐ ആകാം; എസ് ഐമാർക്ക് പരീക്ഷ നടത്താനൊരുങ്ങി ഡി ജി പി

ജയിച്ചാൽ മാത്രം സി ഐ ആകാം; എസ് ഐമാർക്ക് പരീക്ഷ നടത്താനൊരുങ്ങി ഡി ജി പി
, ഞായര്‍, 12 ഓഗസ്റ്റ് 2018 (13:28 IST)
തിരുവനന്തപുരം: എസ്‌ ഐമാര്‍ക്ക് സി ഐ പോസ്റ്റിലേക്ക് സ്ഥാനക്കറ്റം നൽകുന്നതിനായി പ്രത്യേഗ പരീക്ഷ നടത്താൻ തീരുമനിച്ചിരിക്കുകയാണ് ഡി ജി പി ലോക്നാഥ് ബെഹ്‌റ. പരീക്ഷയിൽ വിജയിക്കുന്നവക്ക് മാത്രം സി ഐ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം. 
 
യോഗ കായിക പരിശീലനം, നിയമം, ഫോറന്‍സിക്, സൈബര്‍ എന്നീ വിഷയങ്ങളിൽ നാല് ദിവസത്തെ പരിശീലനം നടത്തും. അതിന് ശേഷമുള്ള പരീക്ഷ ജയിച്ചാല്‍ മാത്രമെ സിഐ ആയിട്ടുള്ള സ്ഥാന കയറ്റം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ. 
 
അതേ സമയം ഡി ജി പിയുടെ പുതിയ നടപടിക്കെതിരെ പൊലീസുകാർ രംഗത്തെത്തിയിട്ടുണ്ട്. 268 എസ്‌ഐമാരാണ് സി ഐ പോസ്റ്റിലേക്കുള്ള സ്ഥാനക്കയറ്റം കാത്തിരിക്കുന്നത്. ഈ മാസം അവസാനം പൊലീസ് അക്കാദമിയിലും ട്രെയിനിംഗ് കോളജിലുമായാണ് പരിശീലനവും പരീക്ഷയും നടക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്രത്തിന്റെ മകൻ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറി; ഒരാൾക്കു പരിക്ക്, പൊലീസ് കേസെടുത്തു - ധ്രൂവ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്