Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നു ശ്രദ്ധിച്ചോളൂ... നിങ്ങള്‍ക്കായി അവൻ വലയും വിരിച്ച് കാത്തിരിപ്പുണ്ട് !

എട്ടുകാലിയുടെ കടിയേറ്റാല്‍ എന്തെല്ലാം ചെയ്യണം

ഒന്നു ശ്രദ്ധിച്ചോളൂ... നിങ്ങള്‍ക്കായി അവൻ വലയും വിരിച്ച് കാത്തിരിപ്പുണ്ട് !
, വെള്ളി, 21 ജൂലൈ 2017 (15:05 IST)
സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇവയ്ക്കില്ല. ഇരയെ തന്റെ വായിലേക്ക് ആകർഷിച്ച് അപകടപ്പെടുത്താൻ ചിലയിനം ചിലന്തികൾക്ക് പ്രത്യേക കഴിവാണുള്ളത്. ചെറിയ ഈച്ചയെയും പൂമ്പാറ്റയെയുമെല്ലാം ഇങ്ങനെ കബളിപ്പിച്ച് ഭക്ഷിക്കാൻ വിരുതന്മാരാണിവര്‍.
 
ഒട്ടനവധി വൈവിധ്യങ്ങളുള്ള ഒരു ജീവി കൂടിയാണ് ചിലന്തി. എല്ലാചിലന്തിക‌ൾക്കും വിഷമില്ല, എന്നാൽ വിഷക്കൂടുതലുള്ള ചിലന്തികളും ധാരാളമുണ്ട്. ഈ വിഷം ചിലപ്പോള്‍ ആളുകളുടെ മരണത്തിനുവരെ കാരണമാകുകയും ചെയ്യും. ചിലന്തിയുടെ വിഷമേറ്റാൽ അതിന്റെ ഫലം ഉടൻ തന്നെ കണ്ടെന്ന് വരില്ല. വിഷത്തിന്റെ കാഠിന്യമനുസരിച്ച് ലക്ഷണങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയാണ് പതിവ്. 
 
ചിലന്തി കടിച്ചാൽ എങ്ങനെ മനസ്സിലാകും:
 
ദേഹം മുഴുവന്‍ വീക്കം, ദാഹം, മോഹാലസ്യം, വേദന, ചൂട്‌, പനി, കടിച്ച ഭാഗത്ത് ചുറ്റും പൊട്ടി നീരൊലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പിത്തപ്രധാനിയായ ചിലന്തി കടിച്ചാല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലന്തി കടിച്ചതിനാലാണ് ഇത്തരം ലക്ഷണങ്ങ‌ൾ കണ്ടുതുടങ്ങുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തവർ മറ്റു പല ചികിത്സകളും സ്വീകരിക്കാറുണ്ട്. 
 
എന്നാല്‍ അവസാനം മാത്രമായിരിക്കും ഇതിനായി യഥാർത്ഥമായ ചികിത്സാരീതികൾ സ്വീകരിക്കുന്നത്. ഇത് ചിലപ്പോള്‍ ചികിത്സക്ക് തടസ്സമുണ്ടാകും. ആരംഭത്തിൽ ചെറിയ മരുന്നുകൾ കൊണ്ട് പരിഹരിക്കാൻ കഴിയാവുന്ന വിഷബാധ സമയത്ത് ചികിത്സിക്കാത്തതിനാൽ രൂക്ഷമായി മാറുന്ന അവസ്ഥയുമുണ്ടായേക്കും. 
 
ചിലന്തി കടിച്ചാൽ ചെയ്യേണ്ടത്:
 
ചിലന്തി കടിച്ചാലുടന്‍ ആ ഭാഗത്തെ രക്തം എടുത്ത് കളയണം. കടിച്ച ഭാഗത്ത് മുറുക്കി തുപ്പിയാല്‍ വിഷം ശമിക്കും. തുളസിയിലയും മഞ്ഞളും അരച്ചുപുരട്ടുകയും പാലില്‍ ചേര്‍ത്തു കുടിക്കുകയും ചെയ്യുന്നതും നല്ലതാണ്. ഓട്ടുപാത്രത്തില്‍ വെറ്റില നീരെടുത്ത്‌ കായം ചാലിച്ചു പുരട്ടിയാല്‍ വീക്കവും പഴുപ്പും വിഷവും കെടും. 
 
നറുനീണ്ടിയും നീലയമരിവേരും അരച്ചുകുടിക്കുന്നതും ധാരചെയ്യുന്നതും ഗുണം ചെയ്യും. വിഷബാധ അധികമായാല്‍ വിദഗ്‌ധ ചികത്സ തേടേണ്ടത് അത്യാവശ്യമാണ്. ഔഷധങ്ങള്‍ പഥ്യത്തോടെ സേവിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതുമാത്രമാണ് ചിലന്തി വിഷബാധ ഒഴിവാക്കാന്‍ ചെയ്യേണ്ട ഉത്തമമാര്‍ഗം‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭാതഭക്ഷണം എങ്ങനെയായിരിക്കണം ? അറിയാം ചില കാര്യങ്ങള്‍ !