നിങ്ങളുടെ മുന്നിലിരിക്കുന്ന മുട്ട പുഴുങ്ങിയതോ പുഴുങ്ങാത്തതോ? കുഴപ്പംപിടിച്ച കാര്യം തന്നെ!

Webdunia
ചൊവ്വ, 23 ജനുവരി 2018 (16:08 IST)
തോടുപൊട്ടിക്കാത്ത, തിളച്ച വെള്ളത്തില്‍ പുഴുങ്ങിയ മുട്ടയും പുഴുങ്ങാത്ത മുട്ടയും കണ്ടാല്‍ എങ്ങനെ തിരിച്ചറിയാം? നമ്മുടെ മുമ്പിലിരിക്കുന്നത് പുഴുങ്ങിയ മുട്ടയാണോ പുഴുങ്ങാത്ത മുട്ടയാണോ എന്ന് കണ്ടെത്താന്‍ വളരെ സിമ്പിളായ ഒരു മാര്‍ഗമുണ്ട്. 
 
നമ്മുടെ അടുക്കളയിലെ ടേബിള്‍ ആണ് പരീക്ഷണ ശാല. ആദ്യം ചെയ്യേണ്ടത്, പുഴുങ്ങിയ മുട്ട എടുത്ത് ഈ ടേബിളില്‍ വയ്ക്കുക എന്നതാണ്. അതിന് ശേഷം സ്പീഡില്‍ കറക്കിവിടുക. പുഴുങ്ങിയ മുട്ട നല്ല അടിപൊളിയായി കറങ്ങുന്നത് കാണാം. പെട്ടെന്നുതന്നെ അതിന്‍റെ കറക്കം നിര്‍ത്താനും കഴിയും. പിടിച്ചാലുടന്‍ അത് കറക്കം നിര്‍ത്തി മര്യാദരാമനായി ഇരിക്കുന്നു.
 
എന്നാല്‍ പുഴുങ്ങാത്ത മുട്ടയോ? ടേബിളിന് പുറത്ത് വച്ച് അതും കറക്കിവിടുക. വലിയ ബുദ്ധിമുട്ടാണ് ഒന്ന് കറങ്ങിക്കിട്ടാന്‍. സ്പീഡില്‍ കറങ്ങാനും മടി. എന്നാല്‍ പിടിച്ചുനിര്‍ത്താന്‍ നോക്കിയാലോ? ഇത്തിരികൂടി കറങ്ങിക്കോട്ടേ എന്ന മട്ടില്‍ വീണ്ടും കറങ്ങാനുള്ള ടെന്‍ഡന്‍സി പ്രകടിപ്പിക്കുകയും ചെയ്യും.
 
എന്തുകൊണ്ടാണ് ഇതെന്നല്ലേ? പൂര്‍ണമായും പുഴുങ്ങിയ മുട്ടയുടെ ഉള്‍വശം ഖരരൂപത്തിലാണ്. അത് വേഗം വട്ടം‌കറക്കാന്‍ പറ്റും. എന്നാല്‍ പുഴുങ്ങാത്ത മുട്ടയുടെ ഉള്‍‌വശം ദ്രാവകരൂപത്തിലാണ്, കറങ്ങിക്കിട്ടാന്‍ പണിപ്പെടും. പുഴുങ്ങാത്ത മുട്ടയുടെ കറക്കം നിര്‍ത്താന്‍ പ്രയാസമാണെന്നതിനും കാരണമുണ്ട്. അതിന്‍റെ പുറംതോട് കറക്കം നിര്‍ത്തിയാലും ഉള്ളിലെ ദ്രാവകം കറങ്ങിക്കൊണ്ടിരിക്കും.
 
പുഴുങ്ങിയമുട്ടയും പുഴുങ്ങാത്ത മുട്ടയും തമ്മില്‍ തിരിച്ചറിയാനുള്ള ഐഡിയ കിട്ടിയില്ലേ? ഇനി ഇക്കാര്യത്തില്‍ ആര്‍ക്കും നിങ്ങളെ പറ്റിക്കാനാവില്ലല്ലോ!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിറ്റാമിന്‍ ബി12 ലെവല്‍ കുറവാണോ, തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി

ഹെയര്‍പിന്‍ വളവുകള്‍ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഈസമയത്താണ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍; കാരണം ഇതാണ്

കുട്ടികളിലെ ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് ടൈപ്പ് 5 ഡയബെറ്റിസിന് കാരണമാകാം

കറി വയ്ക്കാൻ വാങ്ങുന്ന മീൻ ഫ്രഷ് ആണോയെന്ന് പരിശോധിക്കാൻ ചില ടിപ്‌സുകൾ

അടുത്ത ലേഖനം
Show comments