ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒമ്പത് മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

ബ്രസീൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒൻപതു മരണം

ചൊവ്വ, 2 ജനുവരി 2018 (09:56 IST)
ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് മരണം. 14 പേർക്കു ഗുരുതരമായി പരുക്കേറ്റു. ബ്രസീലിലെ കൊളോണിയ അഗ്രോഇൻഡസ്ട്രിയൽ ജയിലിലാണ് സംഭവം നടന്നത്. ഒമ്പത് പേർ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും അവർ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.    
 
ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവർ തമ്മിലാണ് ഏറ്റുമുട്ടകുണ്ടായത്. അക്രമികള്‍ മരിച്ചവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും സെല്ലുകളിലുണ്ടായിരുന്ന മെത്തകൾക്കു തീയിടുകയും ചെയ്തു. തുടര്‍ന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
 
അതേസമയം ആക്രമണം നടക്കുന്നതിനിടെ നൂറിലേറെ തടവുകാർ ജയില്‍ നിന്നു രക്ഷപെട്ടെന്നും അവരില്‍ 29 പേരെ തിരികെപിടിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.  
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഓഖി ദുരന്തബാധിതർക്ക് സാമ്പത്തിക സഹായവുമായി മഞ്ജു