Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഒക്‌ടോബര്‍ 2024 (16:13 IST)
അമിത ചിന്തമൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ് മിക്കപേരും. എന്നാല്‍ ഇതിനൊരു വിരാമമിട്ട് സമാധാനം നേടേണ്ടത് അത്യാവശ്യമാണ്. അതിനായി ചില മാര്‍ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ ആദ്യത്തേതാണ് മൈന്‍ഡ്ഫുള്‍നസ്. ഇത് പ്രാക്ടീസ് ചെയ്യുന്നത് മനസിനെ പ്രസന്റില്‍ നിലനിര്‍ത്താനും അമിതമായുണ്ടാകുന്ന ചിന്തകളെ തടയാനും സാധിക്കും. മറ്റൊന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കുകയെന്നതാണ്. ഇതിനായി കൂടുതല്‍ ചിന്തിച്ചിരിക്കേണ്ട കാര്യമില്ല.
 
മറ്റൊന്ന് ദിവസവും ശാരീരിക വ്യായമത്തില്‍ ഏര്‍പ്പെടുകയാണ്. ഇത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുകയും സന്തോഷം നല്‍കുകയും ശ്രദ്ധകൂട്ടുകയും ചെയ്യും. മറ്റൊരുമാര്‍ഗം ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയാണ്. അമിത ചിന്തകളെ വഴിതിരിച്ചുവിടാന്‍ ഇത് സഹായിക്കും. ദിവസവും ഡയറി എഴുതുന്നതും അമിത ചിന്തകളെ തടയാന്‍ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൾക്കൂട്ടത്തിനിടയിൽ നിന്നും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നുന്നുണ്ടോ?