Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറിയ കാര്യങ്ങള്‍ക്ക് വരെ ടെന്‍ഷനാണോ, ഭക്ഷണങ്ങളില്‍ മാറ്റം വരുത്താം

Food Health

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 ജൂണ്‍ 2024 (13:30 IST)
അമിതമായ ഉത്കണ്ഠയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് സാല്‍മണ്‍ മത്സ്യമാണ്. ഇതില്‍ ധാരാളം ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് നല്ല മൂഡുണ്ടാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. മറ്റൊന്ന് ഡാര്‍ക് ചോക്ലേറ്റാണ്. ഇതില്‍ ധാരാളം ഫ്‌ളാവനോയ്ഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കാനും മൂഡ് ഉയര്‍ത്താനും സഹായിക്കും. 
 
മറ്റൊരു ഭക്ഷണം യോഗര്‍ട്ടാണ്. ഇതില്‍ ധാരാളം പ്രോബയോട്ടിക്‌സ് അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. കൂടാതെ ഹാപ്പി ഹോര്‍മോണായ സെറോടോണിന്റെ അളവ് ഉയര്‍ത്തി ഉത്കണ്ഠയെ കുറയ്ക്കും. മറ്റൊന്ന് ഇലക്കറികളാണ്. ഇവയില്‍ ധാരാളം മെഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് ഉത്കണ്ഠയെ കുറയ്ക്കാന്‍ സാഹായിക്കും. ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയ ബ്ലൂബറിയും ഉത്കണ്ഠ കുറയ്ക്കും. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കും. അതുപോലെ ബദാം, ഓട്മീല്‍, ഗ്രീന്‍ ടീ എന്നിവയും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികൾ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നുണ്ടോ? ഫാറ്റിൽ ലിവറാകാമെന്ന് പഠനം