Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ടാണ് സ്ത്രീകളെ അപേക്ഷിച്ച് ആണുങ്ങള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുന്നത്

Stroke Prevention

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 19 നവം‌ബര്‍ 2024 (16:20 IST)
പഠനങ്ങള്‍ പറയുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ഇതിനായി നിരവധി കാരണങ്ങളും പറയുന്നു. ബയോളജിക്കല്‍, ഫിസിയോളജിക്കല്‍, ലൈഫ് സ്‌റ്റൈല്‍ ഫാക്ടറുകളാണ് ഇതിനു പിന്നിലുള്ളത്. ആര്‍ത്തവ വിരാമത്തിനു മുന്‍പ് വരെ സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കൂടുതലുള്ളതിനാല്‍ സ്ട്രാക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാല്‍ ആണുങ്ങളെ സംബന്ധിച്ച് ചെറുപ്പത്തില്‍ തന്നെ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്‌ട്രോക്കിന്റെ സാധ്യത കൂട്ടുന്നു.
 
കൂടാതെകൂടാതെ ഉയര്‍ന്ന ചീത്ത കൊളസ്‌ട്രോളിന്റെ അളവും താഴ്ന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ആണുങ്ങളില്‍ കുടവയര്‍ സാധ്യത കൂടുതലാണ്. ഇത് മെറ്റബോളിക് സിന്‍ഡ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സ്‌ട്രോക്ക് ഉണ്ടാക്കാനുള്ള വലിയൊരു കാരണമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം