Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്നങ്ങള്‍ക്ക് കാരണമാകും

Carbonated drinks

രേണുക വേണു

, തിങ്കള്‍, 7 ഏപ്രില്‍ 2025 (12:36 IST)
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെ നശിപ്പിക്കുകയാണ്. ചൂടുകാലത്ത് കോള, പെപ്‌സി, സോഡ തുടങ്ങിയ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ല ! ഇത്തരം കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്നങ്ങള്‍ക്ക് കാരണമാകും. പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും. സ്ഥിരമായി കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരുടെ പല്ലുകളില്‍ വേഗം മഞ്ഞ നിറം വരുന്നത് ഇക്കാരണത്താലാണ്. 
 
പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ്. ഒരു ഗ്ലാസ് കൊക്കോ കോള, പെപ്സി എന്നിവയില്‍ 20 സ്പൂണ്‍ പഞ്ചസാരയുണ്ട് ! ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവരില്‍ അമിത വണ്ണം, ടൈപ്പ് 2 ഡയബറ്റ്‌സ് എന്നിവ കാണപ്പെടുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ശരീരം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയില്‍ ആക്കുന്നു.  
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഗ്യാസ് നിറയ്ക്കുന്നു. ഇത് പല ഉദരപ്രശ്നങ്ങള്‍ക്കും കാരണമാകും. നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്നം എന്നിവയിലേക്ക് ഇത് നയിക്കും. 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുമ്പോള്‍ അമിതമായ കലോറി അകത്തേക്ക് എത്തുകയും ഇതിലൂടെ അമിതവണ്ണം, പൊണ്ണത്തടി, കുടവയര്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍, വിറ്റാമിന്‍ B-2 എന്നിവയുടെ ആഗിരണം ത്വരിതഗതിയിലാക്കുന്നു. സ്ത്രീകളില്‍ എല്ലുകളുടെ കരുത്ത് കുറയ്ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനാക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ കുളിക്കാറുള്ളു!