Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ തലവേദനയും ചൂടും! സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

ശക്തമായ തലവേദനയും ചൂടും! സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 മാര്‍ച്ച് 2024 (15:31 IST)
സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. വളരെ ഉയര്‍ന്ന ശരീര താപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍, അബോധാവസ്ഥ, തൊലി ചുവന്ന് തടിക്കല്‍, വേദന, പൊള്ളല്‍, തൊലിപ്പുറത്ത് കുരുക്കള്‍ ഉണ്ടാവുക, പേശീവലിവ്, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകുക എന്നിവയെല്ലാം സൂര്യാഘാതമോ, സൂര്യാതപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അടിയന്തിരമായി വൈദ്യസഹായം തേടണം 
 
ഇടയ്ക്ക് കൈ, കാല്‍, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികള്‍, പ്രായാധിക്യംമൂലമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, അസുഖബാധമൂലം ക്ഷീണമനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു പോകുമ്പോള്‍ എപ്പോഴും കൈവശം വെള്ളം കരുതണം. ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം. ശാരീരിക അധ്വാനമനുസരിച്ചും വിയര്‍പ്പനുസരിച്ചും കൂടുതല്‍ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങ വെള്ളം തുടങ്ങിയവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സിന്തറ്റിക് കോളകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കായിക അധ്വാനം ഇല്ലാത്ത ജീവിത ശൈലിയാണോ, ടെന്‍ഷന് കാരണമാകും!