Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 മെയ് 2024 (11:31 IST)
ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും സൂര്യപ്രകാശം അവശ്യവസ്തുവാണ്. എന്നാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണുതാനും. സൂര്യപ്രകാശത്തോടൊപ്പം ഭൂമിയിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ട്.
 
അമിതമായ സൂര്യപ്രകാശം സൂര്യാതപത്തിനും ഇടയാക്കും. ഇക്കാരണങ്ങള്‍ക്കൊണ്ട് സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നതും നല്ലതല്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതല്ല. എന്നാല്‍ സൂര്യപ്രകാശം തീരെ ഏല്‍ക്കാതിരിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യില്ല. സൂര്യ പ്രകാശം മൂഡ് നന്നാക്കാനുള്ള ഉപാധിയാണ്. സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷം ഉദാസീനമാക്കുന്ന അവസ്ഥയാണ് കാബിന്‍ ഫീവര്‍ സിന്‍ഡ്രോം.
 
മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്നതെങ്കില്‍ നമ്മുടെ മനസിലും പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കും. കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും. ശരീരവും ഭൂമിയുമായുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശമേല്‍ക്കുമ്പോര്‍ ശരീരത്തില്‍ മെലാനില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ഉറക്കം വരാതിരിക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനും സൂര്യപ്രകാശം സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ