Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ കാര്‍ഡിയോളജിസ്റ്റിനെ കാണണം !

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ കാര്‍ഡിയോളജിസ്റ്റിനെ കാണണം !
, തിങ്കള്‍, 17 ജൂലൈ 2023 (11:59 IST)
ഹൃദയസംബന്ധമായ രോഗങ്ങളെ ഒരിക്കലും നിസാരമായി കാണരുത്. ഹൃദയവൈകല്യങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുകയും അതിന് ആവശ്യമായ ചികിത്സ നടത്തുകയും വേണം. ഇല്ലെങ്കില്‍ അത് ജീവന്‍ നഷ്ടമാകാന്‍ കാരണമാകും. 
 
ഹൃദയത്തില്‍ ഹോള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്. ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം. 
 
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുക, കളിക്കുമ്പോഴും വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോഴും പെട്ടന്ന് ക്ഷീണം തോന്നുക, ശ്വാസതടസം നേരിടുക, കാലുകളില്‍ നീര് രൂപപ്പെടുക, ഹൃദയമിടിപ്പ് താളം തെറ്റുക തുടങ്ങിയവയെല്ലാം ഹൃദയസംബന്ധമായ വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ ആകാം. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഹൃദ്രോഗ വിദഗ്ധനെ കാണിക്കുക. ഹൃദയപരിശോധന നടത്താന്‍ വൈകരുത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂത്രത്തിന് കറുപ്പ് നിറമോ, ഈ രോഗത്തിനെതിരെ കരുതല്‍ വേണം