അൾസറിനെ എങ്ങനെ നേരത്തെ തിരിച്ചറിയാം ? അറിയൂ !

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2020 (21:01 IST)
കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ. കൂടുതൽ പേരും ഇന്ന് അൾസർ എന്ന പ്രശ്‌നം നേരിടുന്നുമുണ്ട്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. 
 
പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് ഒക്കെ ലക്ഷണങ്ങൾ തന്നെയാണ്.
 
നമ്മുടെ ജീവിതചര്യതെന്നെയാണ് അൾസർ എന്ന വില്ലനെ ക്ഷണിച്ചുവരുത്തുന്നത്. മസാലകൾ ധാരാളം ചേർത്ത ഭക്ഷണവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നതുമെല്ലാം അൾസറിന് കാരണം തന്നെയാണ്. എന്നാൽ ഇവയ്‌ക്കെല്ലാം പുറമേ മാനസികമായ വിഷമതകളും അൾസറിനും വയറിനെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്കും കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments