കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് കൂറ്റൻ ഡബിൾ ഡക്കർ വിമാനം, സാഹസിക ലാൻഡിങ് വീഡിയോ !

തിങ്കള്‍, 17 ഫെബ്രുവരി 2020 (19:50 IST)
കൊടുങ്കാറ്റിനെ തുടർന്ന് സാഹസിക ലാൻഡിങ് നടത്തുന്ന വിമാനങ്ങളുടെ വീഡിയോ നമ്മൾ നെരത്തെ കണ്ടിട്ടുണ്ടാകും. എന്നാൽ 500 യാത്രക്കാരെ വഹിക്കാൻ ശേഷിഒയുള്ള എത്തിഹാദിന്റെ കൂറ്റൻ ഡബിൾ ഡക്കർ വിമാനത്തിന്റെ സാഹസിക ലാൻഡിങ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിയ്ക്കുന്നത്. അപകടത്തിൽ പെടുമോ എന്ന് പോലും തോന്നിയ്ക്കുന്ന തരത്തിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ് പക്ഷേ പൈലറ്റ് സുരക്ഷിതമായി തന്നെ വിമാനം നിലത്തിറക്കി.
 
ലണ്ടനിലെ ഹീത്രു വിമാനത്താവള പരിസരത്ത് വീശിയ ശക്തമായ ക്രോസ് വിൻഡ് ആണ് വിനയായത്. കാറ്റിൽ ആടി ഉലഞ്ഞാണ് വിമാനം ലാൻഡിങ്ങിനായി താഴ്ന്നത്. പലപ്പോഴും വിമാനത്തിന് നിയന്ത്രണമില്ലെന്ന് പോലും തോന്നി. എന്നാൽ ഏറെ നേരം കാറ്റിൽ ഉലഞ്ഞ ശേഷം സാവധാനത്തിൽ വിമാനത്തിന്റെ ;ലാൻഡിങ് ഗിയറുകൾ റൺവേ തൊട്ടു. ഇതോടെ റൺവേയ്ക്ക് പുറത്തേയ്ക്ക് ഒരൽപം വിമാനം തെന്നിനീങ്ങി. 
 
എന്നാൽ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വിമാനം സുരക്ഷിതമായി തന്നെ റൺവേയിലേയ്ക്ക് കയറി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ വീഡിയോ പകർത്തിയ ആൾക്ക് ഒപ്പമുണ്ടായിരുന്നവർ സന്തോഷത്തോടെ കയ്യടിയ്ക്കുന്നത് കാണാം. അതി വിദഗ്ധനായ ഒരു  പൈലറ്റ് നിയന്ത്രിച്ചതുകൊണ്ട് മാത്രമാണ് വിമാനം അപകടത്തിൽപ്പെടാതെ ലാൻഡ് ചെയ്തത് എന്നാണ് ഈ വീഡിയോ കണ്ട ഓരോരുത്തരും പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പേടിക്കേണ്ടതായി ഒന്നുമില്ല, വ്യാജ വാർത്തകൾ വിശ്വസിക്കരുത്'; നിജസ്ഥിതി വെളിപ്പെടുത്തി വാവ സുരേഷ്