Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലവേദന മാറാന്‍ ഈ ചായ കുടിച്ചാല്‍ മതി!

തലവേദന മാറാന്‍ ഈ ചായ കുടിച്ചാല്‍ മതി!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 ജൂലൈ 2022 (10:51 IST)
ചായകുടിക്കുക എന്നത് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. തുടര്‍ച്ചയായി ചായ കുടിക്കുന്നതും അമിതമായി ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാലും ചായകുടിയുടെ കാര്യം വരുമ്പോള്‍ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയാറില്ല.
 
തലവേദനയ്ക്കും ഉന്മേഷത്തിനും ചായ ഉത്തമ പരിഹാരമാണ്. ഒരുപാട് രീതിയില്‍ ചായ ഉണ്ടാക്കാം. ഇതില്‍ ആരോഗ്യത്തിന് ഗുണകരമായ നാല് ചായകള്‍ ഏതെല്ലാമെന്ന് നോക്കാം.
 
ഒരു ദിവസം ആരംഭിക്കുന്നത് ഏലക്ക ചായ കുടിച്ചുകൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം അടിപൊളിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ദഹനശക്തി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് മാറുകയും ചെയ്യും. തലവേദന ഇല്ലാതാക്കാനുള്ള കഴിവുണ്ട് ഏലക്ക ചായയ്ക്ക്. ശരീരശുദ്ധിക്കും ശരീരം ചൂടാകാതെ തണുപ്പ് നിലനിര്‍ത്തുന്നതിനും ഏലക്കാ ചായ കുടിക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമായി ഉയര്‍ന്നു