Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരയ്ക്ക ഇത്രയ്ക്ക് മിടുക്കനായിരുന്നോ?

The main health benefits of guava are...

നിഹാരിക കെ.എസ്

, ബുധന്‍, 22 ജനുവരി 2025 (14:23 IST)
നമ്മുടെ നാട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. ഇതിന് ഏറെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പേരയ്ക്കയുടെ ഇലയും ഗുണനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് പഴമക്കാരുടെ ശീലമായിരുന്നു. ഓരോ ദിവസവും ഓരോ പേരയ്ക്ക വീതം കഴിച്ചാൽ ഗുണങ്ങൾ അനവധിയാണ്. പേരയ്ക്കയുടെ ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം;
 
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു: പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 
 
ഷുഗർ അധികമുള്ളവർക്ക് പേരയ്ക്ക ഇലയിട്ട വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
 
പ്രതിരോധശേഷി വർധിപ്പിക്കും.
 
വിറ്റാമിൻ സിയുടെ കലവറയാണ് പേരയ്ക്ക
 
അണുബാധയെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ ഈ വിറ്റാമിൻ നിങ്ങളുടെ ശരീരത്തെ സഹായിക്കും. സ്ഥിരമായി പേരക്ക കഴിക്കുന്നത് നിങ്ങൾക്ക് ശക്തമായ പ്രതിരോധശേഷി കിട്ടാൻ ഗുണകരമാണ്.
  
ചർമ്മത്തിനും ഗുണങ്ങൾ ഏറെ: നേരത്തെ പറഞ്ഞത് പോലെ ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ പേരയ്ക്ക ചർമ്മത്തെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.
 
പേരയ്ക്കയുടെ ആന്റിമൈക്രോബയൽ മുഖക്കുരുവിനെ തടയും
 
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
 
എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും നാരുകളും ഇതിൽ ധാരാളമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെ എല്ലാവര്‍ക്കും ഒരേ ബാത്ത് ടവല്‍ ആണോ?